- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാപ്പിറ്റോൾ ആക്രമണം കമ്മീഷനെ നിയമിക്കാനുള്ള നീക്കം സെനറ്റിൽ പരാജയപ്പെട്ടു
വാഷിങ്ടൺ : ജനുവരി 6 ന് യു.എസ് കാപ്പിറ്റോളിൽ ഉണ്ടായ ആക്രമണ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കമ്മീഷൻ രൂപീകരിക്കുന്നതിന് ഡെമോക്രാറ്റിക്ക് പാർട്ടി സെനറ്റിൽ കൊണ്ട് വന്ന നിയമ നിർമ്മാണം റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടു. ബിൽ പാസ്സാക്കാൻ കഴിയാതിരുന്നത് നാണക്കേടാണെന്ന് നാൻസി പെലോലി അഭിപ്രായപ്പെട്ടു .
മെയ് 28 വെള്ളിയാഴ്ച സെനറ്റിൽ നിന്നും വോട്ടെടുപ്പിൽ 60 സെനറ്റർമാരുടെ പിന്തുണ ആവശ്യമായിരുന്ന സ്ഥാനത്ത് 54 പേരുടെ പിന്തുണ മാത്രമേ ബില്ലിന് ലഭിച്ചുള്ളൂ , 35 പേര് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു 11 പേർ വോട്ടെടുപ്പിൽ നിന്നും മാറി നിന്നു .
50-50 എന്ന തുല്യ ബലമുള്ള സെനറ്റിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റിക്ക് പാർട്ടിയെ പിന്തുണച്ചിരുന്നു റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിച്ച് മെക്കോണൽ തുടക്കം മുതലേ കമ്മീഷനെ നിയമിക്കുന്നതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .
നേരത്തെ യു.എസ് ഹൗസ് ഈ ബിൽ 175 നെതിരെ 252 വോട്ടുകൾക്ക് അംഗീകരിച്ച ശേഷമായിരുന്നു സെനറ്റിൽ എത്തിയത് .
സെനറ്റിൽ കമ്മീഷൻ നിയമനം തള്ളിപ്പോയത് ഡെമോക്രാറ്റിക്ക് പാർട്ടിക്ക് ഏറ്റ ശക്തമായ തിരിച്ചടിയും ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ നേട്ടവുമായി . കാപ്പിറ്റോൾ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഓഫീസറുടെ ഭാര്യ കമ്മീഷനെ നിയമിക്കുന്നത് അംഗീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു .
സെനറ്റിൽ കമ്മീഷൻ നിയമനം പരാജയപ്പെട്ടുവെങ്കിലും സ്വന്തമായി അന്വേഷണത്തിന് പദ്ധതിയിട്ടിരിക്കുകയാണ് ഡെമോക്രാറ്റിക്ക് പാർട്ടി .