- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപ് ഐക്യദാർഢ്യ ഓൺലൈൻ കലോത്സവത്തിനിടെ അശ്ലീല വീഡിയോ; വീഡിയോ പ്രദർശിപ്പിച്ചത് കുട്ടികളും മാതാപിതാക്കളുമായി ധാരാളം പ്രേക്ഷകർ പങ്കെടുത്ത പരിപാടിക്കിടെ: പരാതിയുമായി എസ്എഫ്‌ഐ
മാനന്തവാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഓൺലൈൻ കലോത്സവത്തിനിടെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചതായി പരാതി. വയനാട് ഗവ. എൻജിനീയറിങ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് നടത്തിയ ഓൺലൈൻ കലോത്സവത്തിനിടെയാണ് സാമൂഹിക വിരുദ്ധർ അശ്ലീല വിഡിയോ പ്രദർശിപ്പിച്ചെന്നു പരാതി വന്നത്. ശനിയാഴ്ച രാത്രി 7ന് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണു സംഭവം.
ഉദ്ഘാടനം അലങ്കോലപ്പെടുത്താനായി ചിലർ ബോധപൂർവം അശ്ലീല വിഡിയോകൾ പ്രദർശിപ്പിച്ചെന്നാണു പരാതി. മീറ്റിൽ കുട്ടികളും മാതാപിതാക്കളുമായി ധാരാളം പ്രേക്ഷകരുണ്ടായിരുന്നു.
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി തലപ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകി. ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താന ഓൺ സ്റ്റേജ് മത്സരങ്ങളും കവി മുരുകൻ കാട്ടാക്കട ഓഫ് സ്റ്റേജ് മത്സരങ്ങളും ഉദ്ഘാടനം ചെയ്തു.