കാസർകോട്: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുന്ന് സ്വദേശിയായ 40-കാരനാണ് അറസ്റ്റിലായത്. മകൾ ഞ്ച് മാസം ഗർഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിട്ട ഇയാളെ ് തെരുവിൽ അലഞ്ഞുനടക്കുന്നവരെ പാർപ്പിക്കുന്ന കോവിഡ് പ്രതിരോധ ക്യാമ്പിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ സിഐ. ഷാജി ഫ്രാൻസിസും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതി മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് വിവരം. കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലിലാണ് ഇയാൾ കുട്ടിയെ പാർപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് കടുത്ത വയറു വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്റ്റൽ അധികാരികൾ പെൺകുട്ടിക്ക് വയറുവേദനയാണെന്ന് അമ്മയെ അറിയിച്ചു. ആശുപത്രിയിലെ പരിശോധനയിലാണ് അഞ്ചുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്. ഗർഭം അലസിപ്പിക്കാൻ പിതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് വിവരം പൊലീസിൽ അറിയിച്ചത്.

പൊലീസ് കേസെടുത്തത് അറിഞ്ഞതോടെയാണ് ഇയാൾ ഒളിവിൽ പോയത്. കോഴിക്കോട്ട് തെരുവിൽ അലഞ്ഞുനടക്കുന്നവരെ പാർപ്പിക്കുന്ന കോവിഡ് പ്രതിരോധ ക്യാമ്പിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കാസർകോട് ഡിവൈ.എസ്‌പി. പി.പി.സദാനന്ദൻ പ്രതിയെ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു. സ്ഥിരമായി ഒരുസ്ഥലത്ത് താമസിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും കാരണം പ്രതിയെ പൊലീസിന് പെട്ടെന്ന് പിടികൂടാനായില്ല. കോഴിക്കോട് ഹോട്ടലിൽ ജോലിചെയ്‌തെന്ന സൂചന ലഭിച്ചതോടെയാണ് പിടികൂടാനായത്.

അന്വേഷണസംഘത്തിൽ എസ്‌ഐ.മാരായ സി.കെ.ബാലകൃഷ്ണൻ, നാരായണൻ നായർ, എഎസ്ഐ. ലക്ഷ്മി നാരായണൻ, അബൂബക്കർ, സിവിൽ പൊലീസ് ഓഫീസർമാരായ ശിവകുമാർ ഉദിനൂർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, ഷജീഷ്, ബിന്ദു, ഷൈലജ, സനില, ഹരി എന്നിവരുമുണ്ടായിരുന്നു.