കൊച്ചി: യാത്രക്കാരുടെ കുറവു മൂലം തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, എറണാകുളം കണ്ണൂർ ഇന്റർസിറ്റി എന്നിവ ജൂൺ 1 മുതൽ 15 വരെ റദ്ദാക്കി. തിരുവനന്തപുരം ഷൊർണൂർ വേണാട്, എറണാകുളംതിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴകണ്ണൂർ എക്സ്‌പ്രസ്, പുനലൂർഗുരുവായൂർ, ഗുരുവായൂർതിരുവനന്തപുരം ഇന്റർസിറ്റി എന്നിവ റദ്ദാക്കിയതു ജൂൺ 15 വരെ നീട്ടി. മലബാർ, കണ്ണൂർ ജനശതാബ്ദി, ചെന്നൈആലപ്പി എന്നിവയും ജൂൺ 15 വരെ റദ്ദാക്കി.