- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുണിയഴിച്ച് സുന്ദരിമാർ തെരുവിലേക്ക്; ബീച്ചുകളും പബ്ബുകളും നിറഞ്ഞ് കവിഞ്ഞു; ഒരു ബിയർ സെർവ് ചെയ്യാൻ രണ്ടു മണിക്കൂർ; കോവിഡിനെ തോൽപ്പിച്ച ബ്രിട്ടൻ കാലാവസ്ഥയിൽ മതിമറന്നു ആഘോഷത്തിലേക്ക്
അന്തരീക്ഷ താപനില ഒന്നുയർന്നപ്പോൾ ആ മനോഹരകാലാവസ്ഥ ആഘോഷമാക്കുവാൻ ജനം കൂട്ടത്തോടെ തെരുവിലേക്ക് ഒഴുകി. ബീച്ചുകളും പബ്ബുകളും നിറഞ്ഞു കവിഞ്ഞപ്പോൾ, ഒരു കുപ്പി ബിയർ ലഭിക്കുവാൻ പോലും, ഓർഡർ ചെയ്ത് രണ്ടു മണിക്കൂർ വരെ കാത്തുനിൽക്കേണ്ട അവസ്ഥ സംജാതമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷ താപനില 24 ഡിഗ്രിയായി ഉയർന്നതോടെയാണ് ജനങ്ങൾ ഉത്സവ പ്രതീതി ജനിപ്പിച്ചുകൊണ്ട് വിവിധയിടങ്ങളിൽ കൂട്ടംകൂടുവാൻ തുടങ്ങിയത്.
ഡെവൺ, ബ്രിറ്റ്ടൺ, ബേൺമൗത്ത്, ബ്ലാക്ക്പൂൾ എന്നിവിടങ്ങളിൽ കനത്ത തിരക്കായിരുന്നു ഇന്നലെ. ആർ എ സി ഡാറ്റ കാണിച്ചത് ഏകദേശം 11 മില്ല്യൺ വാഹനങ്ങൾ രാജ്യത്താകമാനമായി ഇന്നലെ തെരുവിലിറങ്ങി എന്നാണ്. പലയിടങ്ങളിലും ഗതാഗത തടസ്സങ്ങൾ ഉണ്ടാവുകയും ചെയ്തു. ബ്രൈന്റണിലേക്കുള്ള എ 23, ഡോർസെറ്റിലേക്കുള്ള എ 31, കോൺവെല്ലിലേക്കുള്ള എ 30,ബ്ലാക്ക്പൂളിലേക്കുള്ള എം 55 എന്നീ റോഡുകളിൽ കനത്ത ഗതാഗത തടസ്സം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ബാറുകളിലും പബ്ബുകളിലും തിരക്കേറിയപ്പോൾ ആളുകൾക്ക് പ്രവേശിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. അകത്തുള്ളവർ പുറത്തുപോകുന്നതിനനുസരിച്ച് മാത്രമായിരുന്നു ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. ഇത് പല പബ്ബുകൾക്ക് മുന്നിലും നീണ്ട ക്യു സൃഷ്ടിച്ചു. ചിലയിടങ്ങളിൽ തിരക്ക് നിയന്ത്രണാതീതമായതോടെ ഓർഡർ ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ ലഭിക്കുവാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥ വന്നു.
വരുന്ന ഏതാനും ദിവസങ്ങളിൽ സൂര്യപ്രകാശത്തിന് തീക്ഷണത വർദ്ധിക്കുമെന്ന് കാലാവസ്ഥ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൾട്രാ വയലറ്റ് രശ്മികളുടെ ലെവൽ വർദ്ധിക്കുന്നതിനാൽ സൺക്രീം പോലുള്ള സംരക്ഷണോപാധികൾ കൈയിൽ കരുതണമെന്നും അവർ പറയുന്നു. ഇക്കഴിഞ്ഞ മാർച്ച് 30 ന് ശേഷം ഇത്രയധികം ചൂടുണ്ടാകുന്ന ദിവസം കൂടിയായിരുന്നു ഇന്നലത്തേത്. ഇനി ഏതാനും ദിവസങ്ങൾ കൂടി ഈ കാലാവസ്ഥ തുടരും.
വെയിൽസ്, മിഡ്ലാൻഡ്സ്, വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഞായറാഴ്‌ച്ച താപനില 24 ഡിഗ്രിയായിരുന്നു. ഇന്ന് ഉച്ചയോടെ ഇത് 25 ഡിഗ്രി വരെ ഉയർന്നേക്കാം എന്നാണ് കരുതുന്നത്. മാത്രമല്ല, ബ്രിട്ടന്റെ ഏതൊരു ഭാഗത്തും ഇന്ന് താപനില 20 ന് മേൽ അനുഭവപ്പെടും. ഇതിന് ഒരു അപവാദമായി മാറുന്നത് ദീർഘമേറിയ കിഴക്കൻ തീരങ്ങൾ മാത്രമായിരിക്കും. ചെറിയ രീതിയിലുള്ള മൂടൽ മഞ്ഞും പുകമഞ്ഞും ഈ മേഖലയിൽ കുറച്ചു ദിവസം കൂടി തുടരും.