ണുപ്പകന്ന് ഇളംവെയിലിന് ചൂടേറിയപ്പോൾ ജനങ്ങൾ കൂട്ടത്തോടെയാണ് തെരുവിലേക്കിറങ്ങുന്നത്. കോവിഡ് വ്യാപനം നിയന്ത്രണാധീനമാക്കി എന്നൊരു ആത്മവിശ്വാസവും തെരുവിലിറങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ അമിതാവേശം തിരിച്ചടിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരാഴ്‌ച്ചകൊണ്ട് രോഗവ്യാപനതോതിൽ ഉണ്ടായ വർദ്ധനവ് 40 ശതമാനമാണ്. എന്നാൽ മരണനിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

ശനിയാഴ്‌ച്ച 5,37,000 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു. വാക്സിൻ പദ്ധതി പുരോഗമിക്കുമ്പോഴും ഇന്നലെ 3,240 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇത് വീണ്ടും ആശുപത്രികളെ കോവിഡ് രോഗികളെ കൊണ്ട് നിറയാനുള്ള ഇടവരുത്തുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച്ച 2,325 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.അതാണ് ഇന്നലെ 3000-ന് മേൽ ആയി ഉയർന്നത്. ആഴ്‌ച്ചകൾക്ക് ശേഷമാണ് ഒരു ഞായറാഴ്‌ച്ച ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ലണ്ടൻ നഗരത്തിൽ ഡിസംബർ 8 നും മെയ്‌ 29 നും ഇടയിൽ 70 ലക്ഷത്തോളമ്പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം മിഡ്ലാൻഡ്സിൽ ഒരു കോടിയിലധികം പേർക്കും വാക്സിന്നൽകിക്കഴിഞ്ഞു. ആദ്യഡോസ് ലഭിച്ചവരുടെയും രണ്ട് ഡോസുകൾ ലഭിച്ചവരുടെയും കണക്കുകൾ ചേർന്നതാണിത്. വാക്സിൻ പദ്ധതി പുരോഗമിക്കുമ്പോഴും, ജൂലായ് 14 വരെ കാത്തിരുന്ന് അന്നുവരെയുള്ള കണക്കുകൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും ജൂൺ 21 ന് ലോക്ക്ഡൗണിൽ പൂർണ്ണ ഇളവുകൾ നൽകുന്നതുായി ബന്ധപ്പെട്ട തീരുമാനം എടുക്കുക എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ വകഭേദം വ്യാപകാമാകാൻ തുടങ്ങിയതോടെ ബ്രിട്ടനിലെ വൈറസിന്റെ ആർ നിരക്ക് 1 മുതൽ 1.1 വരെ ആയി ഉയർന്നതായി ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ആർ നിരക്ക് 1 ന് താഴെ നിൽക്കുമ്പോൾ മാത്രമാണ് രോഗവ്യാപനം നിയന്ത്രണാധീനമാവുക. നിലവിലെ കണക്കനുസരിച്ച് രോഗവ്യാപനം കൈവിട്ടുപോകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇത് പ്രധാനമായും സംഭവിക്കുന്നത് ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനം മൂലമാണെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇത്തരം സാഹചര്യത്തിൽ ജൂൺ 21 ന് സമ്പൂർണ്ണ ലോക്ക്ഡൗൺ നിയന്ത്രണം പ്രാബല്യത്തിൽ വരുത്തുന്നത് തെറ്റായ തീരുമാനമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അത്തരത്തിലൊരു നടപടിയുമായി മുന്നോട്ട് പോകരുതെന്ന് അവർ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. ഇല്ലെങ്കിൽ കനത്ത നഷ്ടങ്ങളുംദുരിതങ്ങളും അനുഭവിക്കേണ്ടതായി വരുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ, സർക്കാർ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണെങ്കിൽ തങ്ങൾക്ക് മുൻകൂർ അറിയിപ്പ് നൽകണമെന്നും സാമ്പത്തിക ബാദ്ധ്യതകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളിലൂടെ തീരുമാനം എടുക്കണമെന്നും ബ്രിട്ടീഷ് ബിയർ ആൻഡ് പബ്ബ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു.