ണ്ടുപ്രാവശ്യം വിവാഹമോചനം നേടിയ ബോറിസ് ജോൺസന് തന്റെ മൂന്നാം വിവാഹം ഒരു കത്തോലിക്ക പള്ളിയിൽ വച്ച് നടത്താനായി എന്നായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ വിവാഹ വാർത്ത പുറത്തുവന്ന ഉടനെ പലരും ചോദിച്ചത്. കത്തോലിക്കനായിട്ടായിരുന്നു അദ്ദേഹം മാമോദീസ് മുക്കപ്പെട്ടതെങ്കിലും തന്റെ കൗമാര യൗവ്വനങ്ങളിലെല്ലാം ആംഗ്ലിക്കൻ സഭയുടെ പ്രാർത്ഥനാ രീതി അനുസരിക്കുന്ന ഒരു വ്യക്തിയായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതേസമയം കാരി സിമ്മണ്ട്സ് പണ്ടു മുതൽക്കേ ഒരുകത്തോലിക്ക വിശ്വാസിയാണ്.

അതേസമയം, ബോറിസ് ജോണസന്റെ ആദ്യ രണ്ടു വിവാഹങ്ങളും കത്തോലിക്ക രീതിയിൽ അല്ല നടന്നതെന്നതിനാൽ അവയെ വിവാഹങ്ങളായി സഭ കണക്കാക്കുന്നില്ല എന്നായിരുന്നു വെസ്റ്റ്മിനിസ്റ്റർ രൂപതാ വക്താവ് പറഞ്ഞത്. അതുകൊണ്ടുതന്നെ ഇത് ബോറിസ് ജോൺസന്റെ ആദ്യവിവാഹമാണ്. അത് കത്തോലിക്ക പള്ളിയിൽ നടത്താവുന്നതുമാണ് എന്നും വക്താവ് കൂട്ടിചേർത്തു. കത്തോലിക്ക സഭയിൽ നിന്നും വിഘടിച്ച് മാറി രൂപപ്പെട്ട ആംഗ്ലിക്കൻ സഭയാണ് ബ്രിട്ടന്റെ ഔദ്യോഗിക കൃസ്തീയ സഭയായി കണക്കാക്കപ്പെടുനത്. അതുതന്നെയായിരുന്നു ഇക്കാര്യത്തിൽ ഏറെ ചർച്ചകൾ ഉയരാൻ കാരണം.

കത്തോലിക്ക് വിഭാഗത്തില്പെടുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുവാൻ കിരീടം വരെ ഉപേക്ഷിക്കേണ്ടി വന്ന രാജാക്കന്മാരുടെ നാടാണിത്. അവിടെയാണ് ഒരു പ്രധാനമന്ത്രി കത്തോലിക്ക സഭയിൽ അംഗമാകുന്നതും അവരുടെ രീതികൾ സ്വീകരിക്കുന്നതും എന്നോർക്കണം. അതാണ് ബോറിസ് ജോൺസന്റെ വിവാഹം കത്തോലിക്ക പള്ളിയിൽ വച്ച് നടത്തിയത് ഏറെ വിവാദമായിരിക്കുന്നത്. കത്തോലിക്ക വിശ്വാസികളിൽ തന്നെ പലരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

രണ്ട് തവണ വിവാഹമോചനം നേടിയ ഒരു വ്യക്തിയുടെ മൂന്നാം വിവാഹം പള്ളിയിൽ വച്ച് നടത്തിയത് തെറ്റായ സന്ദേശം നൽകും എന്നാണ് ഇവർ പറയുന്നത്. പ്രത്യേകിച്ച്, രണ്ടു വിവാഹമോചനങ്ങളിലും ബോറിസിനു നേരെ ആരോപിക്കപ്പെട്ട കുറ്റം അവിഹിതബന്ധമാകുമ്പോൾ. ബോറിസിന്റെ ആദ്യഭാര്യ അല്ലേഗ്ര മോസ്റ്റിൻ അദ്ദേഹത്തോടൊപ്പം ആറു വർഷം ജീവിച്ച ശേഷമാണ് വിവാഹമോചനം നേടിയത്. അതേസമയം രണ്ടാം ഭാര്യയായ മറിന വീലർ നീണ്ട 27 വർഷങ്ങൾ ബോറിസ് ജോൺസന്റൊപ്പം കഴിഞ്ഞിരുന്നു.

മറിനയുമായുള്ള ബന്ധത്തിൽ നാലുമക്കളാണ് ബോറിസ് ജോൺസനുള്ളത്. ഇവരെ വിവാഹച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ, അവരെല്ലാം തന്നെ ജോൺസന്റെ കാരിയുമായുള്ള ബന്ധത്തിൽ അസംതൃപ്തരായിരുന്നു എന്നുള്ളതാണ് വാസ്തവം. കഴിഞ്ഞ 12 മാസങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വേദനയുളവാക്കിയ മാസങ്ങളായിരുന്നു എന്ന് 2019 ഏപ്രിലിൽ അദ്ദേഹത്തിന്റെ മൂത്ത മകളും പത്രപ്രവർത്തകയുമായ ലാറ പറഞ്ഞിരുന്നു.

ഈ കാലയളവിലായിരുന്നു ബോറിസ് കാരി സിമ്മണ്ട്സുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. നേരത്തേ ഈ ബന്ധം അറിഞ്ഞതിനെ തുടർന്ന് കുടുംബത്തിൽ അസ്വാരസ്യമുണ്ടാവുകയും 2018-ൽ ഭാര്യ മറീന വിവാഹമോചനം നേടുകയും ചെയ്തിരുന്നു.