- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കോവിഡ് ബാധിതനായ കണ്ണൂർ സ്വദേശി ഗൾഫിൽ മരണമടഞ്ഞു. ഖലിദിയ പ്രസ്സിൽ 29 വർഷം ജോലി ചെയ്തിരുന്ന കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി അഷ്‌റഫ് അബ്ദുള്ള (56) അബുദാബിയിൽ കോവിഡ് ബാധിച്ചു മരിച്ചത്. രണ്ടാമത്തെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനായി മെയ് 10 ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ കോവിഡ് ബാധിച്ചു കഴിഞ്ഞ മെയ് മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ : ഷെഹീല. മക്കൾ : നൂറ, ഫാത്തിമ, അഫ്ര. സഹോദരങ്ങൾ : സഫിയ, റുഖിയ, സീനത്ത്, പരേതനായ മുഹമ്മദ് കുഞ്ഞി. നിയമ നടപടികൾ പൂർത്തിയാക്കി അബുദാബി ബനിയാസ് ഖബർ സ്ഥാനിയിൽ മൃതദേഹം ഖബറടക്കി
Next Story

