- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: മുഖം രക്ഷിക്കാൻ പിണറായി സർക്കാർ കൊ വിഡ് കാലത്ത് കള്ളക്കളി കളിക്കുന്നുവെന്ന ആരോപണവുമായി കെ.സുധാകരൻ എംപി. കോവിഡ് മരണങ്ങൾ മറച്ചുവച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന ആരോപണമാണ് സുധാകരൻ ഉന്നയിച്ചത്.
കോവിഡ് ബാധിതരായി മരണമടയുന്നവരുടെ യഥാർത്ഥ കണക്കിന്റെ പത്തിലൊന്ന് പോലും സർക്കാർ രേഖപെടുത്തുന്നില്ലെന്നതാണ് വാസ്തവം. മരണസംഖ്യ ഉയരുന്നത് വിളിച്ചുപറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തണമെന്നല്ല പറയുന്നത്. മറിച്ച് കോവിഡ് മൂലം മരണപ്പെട്ട പല നിർധനരായ മനുഷ്യരുടെ കുടുംബത്തിനും കിട്ടേണ്ട ആനുകൂല്യങ്ങൾ സർക്കാർ സ്വന്തം മുഖം രക്ഷിക്കാൻ കണക്കുകൾ മറച്ചുവെക്കുന്നതുകൊണ്ട് മാത്രം നിഷേധിക്കപ്പെടുന്നു എന്നതാണ് വാസ്തവം.
ആ വഞ്ചനയാണ് പ്രതിപക്ഷം തുറന്നു കാണിക്കാൻ നോക്കുന്നതെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അതിരൂക്ഷ വിമർശനം.

