കുവൈത്ത് സിറ്റി :കുവൈത്തിൽ പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമം നാളെ നിലവിൽ വരും. ഓഗസ്റ്റ് അവസാനം വരെ രാവിലെ 11മുതൽ വൈകിട്ട് 5വരെയാണ് ഉച്ചവിശ്രമ സമയമെന്ന് മാൻപവർ അഥോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസ അറിയിച്ചു.

നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥ സംഘം നിരന്തരം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മിന്നൽ പരിശോധനയിൽ നിയമം ലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും

ചൂടിൽനിന്ന് തൊഴിലാളികൾക്ക് ആശ്വാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചവിശ്രമം നിർബന്ധമാക്കിയത്. രാജ്യാന്തര തൊഴിൽ നിലവാരത്തിനൊത്ത് കുവൈത്തിലെ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് അതെന്ന് അദ്ദേഹം പറഞ്ഞു