- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിൽ ഗ്യാസ് വില കുതിക്കുന്നു; 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലെത്തി; വിലവർദ്ദനവ് 3.04 ഡോളറിലേക്ക്
ഡാളസ് : മെമോറിയൽ വാരാന്ത്യത്തിൽ അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു . 2014 ന് ശേഷം ഏറ്റവും ഉയർന്ന വിലയാണ് ഈ വാരാന്ത്യം ഗ്യാസ് സ്റ്റേഷനുകൾ ഈടാക്കുന്നത് 2.53 ഡോളറിൽ നിന്നും ഗ്യാസിന്റെ വില 3.04 ഡോളറായി വർദ്ധിച്ചു .
വെസ്റ്റേൺ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് ഗ്യാസിന്റെ വില കുത്തനെ ഉയർന്നിരിക്കുന്നത് . കാലിഫോർണിയയിൽ ഗ്യാസിന്റെ വില 4.18 ഡോളറും വാഷിങ്ടൺ ഡി.സി 3.17 ഡോളറുമാണ് . ഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമായ ടെക്സസിലും ഗ്യാസിന്റെ വില വർദ്ധിച്ചിട്ടുണ്ട് 3 ഡോളറിനടുത്താണ് അവിടത്തെ ഗ്യാസിന്റെ വില .
കൊളോണിയൽ പൈപ്പ് ലൈൻ സൈബർ അറ്റാക്കിന് വിധേയമായതും കോവിഡ് മഹാമാരി ശാന്തമായതോടെ വാഹനങ്ങൾ നിരത്തിലിറങ്ങിയതും , അവധി വാരവുമാണ് ഗ്യാസിന്റെ വില പെട്ടെന്ന് ഉയരുവാൻ ഇടയായതെന്ന് എ.എ.എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
ഒക്കലഹോമ സംസ്ഥാനത്ത് വില വർദ്ധിച്ചിട്ടില്ല എന്ന് മാത്രമല്ല 4 സെന്റിന്റെ കുറവും അനുഭവപ്പെടുന്നുണ്ട്
34 മില്യൺ ആളുകൾ ഈ വാരാന്ത്യം യാത്ര ചെയ്യുമെന്നാണ് അനുമാനിക്കപ്പെട്ടിട്ടുള്ളത് . കഴിഞ്ഞ വർഷത്തേക്കാൾ 52 ശതമാനം വർദ്ധനവ് . കഴിഞ്ഞ വര്ഷം കോവിഡിന്റെ വ്യാപനം ശക്തമായതിനാൽ മെമോറിയൽ ഡേ പോലുള്ള അവധി ദിനങ്ങളിൽ വാഹനങ്ങൾ കാര്യമായി നിരത്തിലിറങ്ങിയിരുന്നില്ല
നാഷണൽ ആവറേജ് അനുസരിച്ച് ഗ്യാസിന്റെ വില 3.66 ഡോളറാണ് , കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.04 ഡോളർ വർദ്ധനവ്