മിഴ് തെലുങ്ക് താരമായ നടി പ്രണിത സുഭാഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ വ്യവസായി നിധിൻ രാജുവാണ് വരൻ. മെയ് 30നായിരുന്നു വിവാഹം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങായാണ് വിവാഹം നടന്നത്.

വിവാഹ വാർത്ത പ്രണിത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവാഹച്ചടങ്ങുകൾ നിശ്ചയിച്ച ദിനം തന്നെ നടക്കുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് മുൻകൂട്ടി പറയാതിരുന്നതെന്നും പ്രണിത കുറിച്ചു.

ബെംഗളൂരൂ സ്വദേശിയായ പ്രണിത കന്നട ചിത്രം പോകിരിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങൾ ചെയ്തു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹാംഗാമ 2 വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രണിത. ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.