വാഷിങ്ടൺ ഡി.സി.: മെമോറിയൽ ഡേയുമായി ബന്ധപ്പെട്ടു അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെ ട്വിറ്റർ സന്ദേശത്തെ വിമർശിച്ചു മുൻ സൗത്ത് കരോലിനാ ഗവർണ്ണറും, മുൻ യു.എൻ. അംബാസിഡറുമായ നിക്കി ഹേലി.എൻജോയ് ദി ലൈങ്ങ് വീക്കെന്റ്(Enjoy the long weekend) എന്നായിരുന്നു കമലാഹാരിസ് ട്വിറ്റർ ചെയ്തിരുന്നത്.

ഞായറാഴ്ച ഇതിനെ വിമർശിച്ചു നിക്കിഹേല് ട്വിറ്റ് ചെയ്തത് മെമോറിയൽ ഡെയുടെ പ്രധാന്യം എന്താണെന്ന് മനസ്സിലാക്കാതെ കമല ഹാരിസ് ട്വിറ്ററിൽ കുറിച്ചത് അൺപ്രൊഫഷ്ണൽ ആൻഡ് അൺഫിറ്റ്(Unprofessional and unfit) എന്നായിരുന്നു.

മെമോറിയൽ ഡേ അമേരിക്കയിൽ ആചരിക്കുന്നത് ഔദ്യോഗീക കൃത്യനിർവഹണത്തിനിടയിൽ കൊല്ലപ്പെട്ട മിലിട്ടറി പേഴ്സണലുകളുടെ സ്മരണ പുതുക്കുന്നതിനും, അവരെ ആദരിക്കുന്നതിനും, അവരുടെ വിയോഗത്തിൽ ദുഃഖം അറിയിക്കുന്നതിനും വേണ്ടിയാണെന്നു പോലും വൈസ് പ്രസിഡന്റ് മനസ്സിലാക്കാതെയാണ് 'എൻജോയ് ദ വീക്കന്റ്' എന്ന് ആശംസിച്ചത്.

കമല ഹാരിസിന്റെ ഈ ആശംസയെ വിമർശിച്ച് ഇതിനകം ട്വിറ്ററിൽ സന്ദേശങ്ങളുടെ പ്രവാഹമാണ്. സോഷ്യൽ മീഡിയായിലും ഇതിനെ അപലപിച്ചു നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ട്വിറ്റർ സന്ദേശത്തോടൊപ്പം ചരിച്ചുകൊണ്ടിരിക്കുന്ന കമലാ ഹാരിസിന്റെ ചിത്രം കൂടി പോസ്റ്റ് ചെയ്തിരുന്നതാണ് കൂടുതൽ വിമർശനം ക്ഷണിച്ചുവരുത്തിയത്.
ബൈഡൻ ഭരണത്തെ വിമർശിക്കുന്നതിന് അവസരം പാർത്തിരുന്ന മാധ്യമങ്ങളും കമലഹാരിസിന്റെ വിവാദപരമായ ഈ സന്ദേശത്തെ പ്രചരിപ്പിക്കുന്നതിന് മത്സരിക്കുകയായിരുന്നു.