- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓഗസ്റ്റിൽ ഞാൻ വീണ്ടും പ്രസിഡന്റാകും! ആത്മവിശ്വാസം കൈവിടാതെ ട്രംപ് മുമ്പോട്ട്; മ്യാന്മാർ മാതൃകയിൽ അട്ടിമറിയിലൂടെ ഭരണം പിടിക്കാനാവുമെന്ന മോഹം സുഹൃത്തുക്കളോട് തുറന്നു പറഞ്ഞ് മുൻ അമേരിക്കൻ പ്രസിഡന്റ്
ന്യുയോർക്ക്: തോറ്റിട്ടും ഡൊണാൾഡ് ട്രംപ് പ്രതീക്ഷയിൽ തന്നെ. ഓഗസ്‌റ്റോടെ താൻ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുമെന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ വീമ്പു പറച്ചിൽ. മ്യാന്മാർ മാതൃകയിലെ അട്ടിമറിയാണ് മനസ്സിൽ. അട്ടിമറി സാധ്യതകളെ കുറിച്ച് ട്രംപിന്റെ അതിവിശ്വസ്തനായ മൈക്കൽ ഫ്‌ളയൻ പറഞ്ഞതായാണ് വാർത്ത. അമേരിക്കൻ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയാണ്.
താനുമായി ബന്ധപ്പെടുന്ന നിരവധി പേരോട് ട്രംപ് ഇത് പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാധ്യമ പ്രവർത്തകനായ മാഗ്ഗി ഹെബർമെൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ട്വീറ്റ് ചെയ്യുകയും ചെയ്തു. താൻ പ്രസിഡന്റ് പദത്തിൽ നിന്ന് പുറത്താകില്ലെന്ന് ട്രംപ് ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു.
ട്രംപിനെ തോൽപ്പിച്ച് ജോ ബൈഡൻ പ്രസിഡന്റായി. നിയമ പോരാട്ടത്തിലും ട്രംപ് തോറ്റു. ഇനിയും നിയമപരമായ ഇടപെടലുകളിലൂടെ പ്രസിഡന്റാകാൻ കഴിയുമോ എന്ന് ട്രംപ് പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പമാണ് അട്ടിമറി സാധ്യതകളും തേടുന്നതെന്നാണ് സൂചന. അമേരിക്കൻ പ്രസിഡന്റായി പിൻഗാമി ജോ ബൈഡൻ അധികാരമേൽക്കാനിരിക്കെ സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കിയാണ് ട്രംപ് വൈറ്റ് ഹൗസ് വിട്ടത്.
ട്രംപിന്റെ തോൽവിക്ക് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ വലിയ തോതിൽ അക്രമം നടത്തിയിരുന്നു. ഇതിന് സമാനമായ പ്രവർത്തനങ്ങളിലൂടെ ബൈഡനെ ട്രംപ് അട്ടിമറിക്കുമോ എന്ന സംശയമാണ് സജീവമാകുന്നത്. എന്നാൽ ഭരണത്തിന്റെ പൂർണ്ണ നിയന്ത്രണം ബൈഡനുണ്ട്. അതിനാൽ അട്ടിമറി സാധ്യത കുറവുമാണ്.
മറുനാടന് മലയാളി ബ്യൂറോ