- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2.5 ലക്ഷം പൗണ്ട് കൊടുത്ത് മാഞ്ചസ്റ്ററിൽ റെസ്റ്റോറന്റ് വാങ്ങി; ആഴ്ചയിൽ 100 പൗണ്ട് വീതം ശമ്പളം എടുത്തതിനാൽ മാനദണ്ഡം ശരിയായില്ല; ഓസ്ട്രേലിയൻ പൗരനെ നാടുകടത്താനൊരുങ്ങി ബ്രിട്ടൻ
ജീവിതകാലം മുഴുവൻ അധ്വാനിച്ചു സമ്പാദിച്ച തുകയുമായി റെസ്റ്റോറന്റ് വാങ്ങി ബിസിനസ് ചെയ്തു വരികയായിരുന്ന ഓസ്ട്രേലിയൻ പൗരന് കിട്ടിയത് എട്ടിന്റെ പണി. റെസൽ യംഗ് എന്ന 62 കാരനാണ് പണി റെസ്റ്റോറന്റ് വഴി കിട്ടിയത്. 2018ലാണ് 250,000 പൗണ്ട് കൊടുത്ത് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ 200 കൊല്ലം പഴക്കമുള്ള ബ്രിട്ടീഷ് പബ്ബ് റെസൽ യംഗ് വാങ്ങിയത്. എന്നാൽ, ആഴ്ചയിൽ 100 പൗണ്ട് വീതം ശമ്പളം എടുത്തതിന്റെ പേരിൽ നിയമം തെറ്റിച്ചുവെന്നു പറഞ്ഞു റെസൽ യംഗിനെ നാടു കടത്താൻ ഒരുങ്ങുകയാണ് ഹോം ഓഫീസ്.
മെൽബണുകാരനായിരുന്ന റെസൽ യംഗ് അവിടുത്തെ വീടു വിറ്റ് ആ തുകയും കൊണ്ടാണ് റെസ്റ്റോറന്റ് വാങ്ങുവാനായി യുകെയിലേക്ക് വന്നത്. കോവിഡ് ലോക്ക്ഡൗണിനു മുമ്പ് 99,000 പൗണ്ടിൽ നിന്നും 218,000 വരുമാനമുള്ള പബ്ബായി ഇതിനെ മാറ്റുവാൻ റെസൽ യംഗിന് സാധിച്ചിരുന്നു. റെസൽ യംഗിന് അഞ്ചു വർഷത്തേക്കാണ് വിസ നൽകിയിരുന്നത്. ഇതു പുതുക്കുന്നതിനായി വീണ്ടും ഹോം ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.
യുകെയിൽ നിൽക്കുന്നതിന് ഒരു വർഷം 18,600 പൗണ്ട് സമ്പാദിക്കണമെന്ന സർക്കാറിന്റെ സാമ്പത്തിക മാനദണ്ഡം റെസൽ യംഗ് പാലിച്ചില്ലായെന്നും അതിനാൽ അഞ്ചു വർഷത്തെ വിസയ്ക്കു വേണ്ടിയുള്ള ആപ്ലിക്കേഷൻ തള്ളുന്നുവെന്നുമാണ് ഹോം ഓഫീസ് വ്യക്തമാക്കിയത്. കഴിഞ്ഞാഴ്ചയാണ് പബ്ബുടമയുടെ അപ്പീൽ ട്രിബ്യൂണൽ തള്ളിയത്. ഈ ഉത്തരവിനെ മറികടക്കാൻ 14 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. അതിനു സാധിച്ചില്ലെങ്കിൽ നാടു വിട്ടു പോവുകയും വേണം.
നാടു വിടേണ്ടി വന്നാൽ ഭാര്യയേയും കുടുംബത്തേയും യുകെയിൽ ഉപേക്ഷിച്ച് ഓസ്ട്രേലിയയിൽ വീടു പോലുമില്ലാതെ കഴിയേണ്ട ദുരവസ്ഥയായിരിക്കും റെസൽ യംഗിന് ഉണ്ടാവുക. അതേസമയം, റെസലിനെതിരായ വിധി വീണ്ടും പരിശോധിക്കണമെന്നും നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഒരു ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ജനങ്ങളടക്കം ആയിരക്കണക്കിനു പേർ പെറ്റീഷനിൽ ഒപ്പു വച്ചിട്ടുണ്ട്.
കുറ്റങ്ങൾ ചെയ്യുന്നവരും കുറ്റവാളികളും യുകെയിൽ തന്നെ തുടരുമ്പോഴും തനിക്കു നാടു വിടേണ്ടി വരുന്ന ദുരവസ്ഥയിൽ വേദനിക്കുകയാണ് റെസൽ യംഗ്. ഞാനൊരു ക്രിമിനൽ അല്ല.. എനിക്ക് ക്രിമിനൽ ബാക്ക്ഗ്രൗണ്ടും ഇല്ല. എന്നിട്ടും എനിക്ക് നാടു വിടേണ്ട ദുരവസ്ഥ വന്നുവെന്ന് റെസൽ യംഗ് പറയുന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. എന്റെ പണമെല്ലാം ഈ പബ്ബിലാണ്. അല്ലാതെ മറ്റൊന്നും എനിക്കില്ല. എന്റെ ജീവിതം ഇവിടെയാണ്.. എനിക്ക് ഇവിടെ നിന്നും പോകേണ്ട എന്ന് റെസൽ യംഗ് പറയുന്നു.