ദോഹ : കേരളാ മജ്‌ലിസ് തഅലീമുൽ ഇസ്ലാമിയയുടെ കേരളത്തിലേയും ജി.സി.സിയിലേയും വിദ്യാർത്ഥികൾക്കായി നടത്തിയ പ്രൈമറി പൊതുപരീക്ഷയിൽ ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്ലാമിയ ദോഹക്ക് അഭിമാനാർഹമായ നേട്ടം.

മജ്‌ലിസിന്റെ തന്നെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തിയ മദ്‌റസയും ദോഹ അൽ മദ്‌റസ അൽ ഇസ്ലാമിയയാണ് .പരീക്ഷ എഴുതിയ 113 വിദ്യാർത്ഥികളിൽ 25 വിദ്യാർത്ഥികൾ മികച്ച പത്തിൽ സ്ഥാനം പിടിച്ചു.

തമീം മുഹമ്മദ്,ആയിദ ഷംസു, ആയിഷ റന്ന, സഹല മുനീർ എന്നീ വിദ്യാർത്ഥികൾ 100 % മാർക്കോടെ ( 350 / 350 ) ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, ഒറ്റ മാർക്കിന്റെ വ്യത്യാസത്തിൽ ( 349/ 350 )ഹിബ മുസ്തഫ, മിൻഹ മുനീർ, റസാൻ ഗഫൂർ എന്നിവർ രണ്ടാം സ്ഥാനം നേടി.

ഹനാൻ അൻവർ, ഹിബ ഫാത്തിമ, സയ്യാൻ ഇലാഹി ( 348 / 350 ), ആയിഷ നഹദ, ഹുദ അബ്ദുൽ ഖാദർ, അദീം ഷിഹാബ് ( 347/350 ) , ഹുസ്‌ന റൈഹാന ( 346 / 350 ) എന്നിവർക്കും യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ നേടി മദ്‌റസയുടെ അഭിമാനമായി മാറി.

26 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്‌ളസ് നേടി ദോഹ മദ്‌റസക്ക് ഇരട്ടി മധുരത്തിന്റെ അനുഭൂതി നൽകി.

61 പേർ എ പ്‌ളസ് ഗ്രേഡിന് അർഹത നേടിയപ്പോൾ 33 കുട്ടികൾ എഗ്രേഡും നേടി.

ആദ്യത്തെ അഞ്ച് സ്ഥാനത്തിന് പുറമേ സുഹ അബ്ദുൽ ഷുക്കൂർ, ദാന ശാഹിദ്, ദയ മലീഹ, ഫാദി ഫാത്തിമ, ഷാഹിന, ആമിന സൻഹ, ഹനാൻ ഹാഫിസ്, മുഹമ്മദ് ജുനൈദ്, ഹംദ മുഗീസ്, റീം മുഹമ്മദ്, ഷാസിയ ഷാഫി, എന്നിവരും ആദ്യ 10 സ്ഥാനക്കാരിൽ ഇടം നേി.

മിന്ന ഷറഫുദ്ദീൻ, ഫാതിമ സിയാന, ഹന ഫാതിമ, ഹൈസ നൗഷിർ എന്നിവർ എല്ലാ വിഷയത്തിലും എ പ്‌ളസ് ഗ്രേഡ് നേടി മുൻനിരയിൽ എത്തിയവരിൽ ഉൾപ്പെടും .

ഉന്നത വിജയങ്ങൾ നേടുകയും മദ്‌റസയുടെ യശസ്സ് ഉയർത്തുകയും ചെയ്ത മുഴുവൻ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും മദ്രസ മാനേജുമെന്റും അദ്ധ്യാപകരും അനുമോദിച്ചു.