- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ദേശവ്യാപകമായ നഴ്‌സുമാരുടെ പണിമുടക്ക് ഒഴിവാക്കാൻ പുതിയ ശമ്പള ഓഫർ മുന്നോട്ട് വച്ച് ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ്; 1.4 ശതമാനം വർദ്ധനവ് തന്നാൽ മാത്രം പിന്മാറ്റമെന്ന് യൂണിയനും
ദേശവ്യാപകമായ നഴ്‌സുമാരുടെ പണിമുടക്ക് ഒഴിവാക്കാൻ പുതിയ ശമ്പള ഓഫർ മുന്നോട്ട് വച്ച് ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ് രംഗത്ത്. എന്നാൽ 1.4 ശതമാനം വർദ്ധനവ് തന്നാൽ മാത്രം സമരത്തിൽ നിന്ന് പിന്മാറുകയൊള്ളൂവെന്ന് നഴ്‌സുമാരുടെ യൂണിയനും അറിയിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ എങ്ങുമെത്താതെ നില്ക്കുകയാണ്.
എന്നാൽ ഡിഎച്ച്ബികളിൽ നിന്നുള്ള പുതിയ ഓഫറിന്റെ ബാലറ്റ് ഇന്നലെ പുറത്തിറങ്ങിയതായും തീരുമാനമെടുക്കാൻ നഴ്‌സുമാർക്ക് അടുത്ത തിങ്കളാഴ്ച വരെ സമയമുണ്ടെന്നും യൂണിയന്റെ വ്യവസായ സംഘാടക ഗ്ലെൻഡ അറിയിച്ചിട്ടുണ്ട്.
ജില്ലാ ഹെൽത്ത് ബോർഡുകളിൽ (ഡിഎച്ച്ബി) 30,000 അംഗങ്ങളുള്ള ന്യൂസിലാന്റ് നഴ്സസ് ഓർഗനൈസേഷൻ വേതന വ്യവസ്ഥകൾ സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കിന് ഒരുങ്ങുന്നത്.ജൂൺ 9 ബുധനാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് സമരം നടത്താൻ പദ്ധതി. പണിമുടക്കിൽ വാക്സിനേഷൻ വിതരണവുമായി ബന്ധപ്പെട്ട നഴ്‌സുമാർ ഉൾപ്പെടുന്നുണ്ടെങ്കിലും ക്വാറന്റെയ്ൻ, ഐസോലേഷൻ ജോലിയിലുള്ള നഴ്‌സുമാരെ ഉൾപ്പെടുത്തിയിട്ടില്ല. ജൂൺ 9 ബുധനാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് സമരം നടത്താൻ പദ്ധതി.