- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ പ്രതിഷ്ടാദിന മഹോത്സവം ജൂൺ 9, 10, 11 തീയതികളിൽ
ഡാളസ് :ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ ഓഫ് ഡാളസ്, ടെക്സസ് പ്രതിഷ്ടാദിന മഹോത്സവം ജൂൺ 9, 10, 11 തീയതികളിൽ നടക്കുന്നു. മുഖ്യ തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ആയിരിക്കും കർമ്മങ്ങൾ നടക്കുക. ശ്രീ മംഗത്തായ സൂരജ് നമ്പൂതിരി (ഹ്യൂസ്റ്റൻ) മുഖ്യ ആചാര്യനായും, ശ്രീ ഗിരീശൻ വടക്കേടത്തു, ശ്രീ ചെക്കൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശ്രീ തിടിൽ പുലിയപ്പടമ്പ് വിനേഷ് നമ്പൂതിരി എന്നിവർ സഹ ആചാര്യന്മാരായും പ്രതിഷ്ഠ കർമ്മങ്ങൾ നിർവഹിക്കും. ശ്രീ പല്ലശ്ശേന ശ്രീജിത് മാരാർ നേതൃത്വം കൊടുക്കുന്ന മേളങ്ങളുടെ അകമ്പടിയോടെയാണ് ഉത്സവം കൊണ്ടാടുക.
ജൂൺ 9 ബുധനാഴ്ച മഹാ ഗണപതി ഹോമത്തോടെയാണ് പ്രതിഷ്ഠ ദിന പരിപാടികൾ ആരംഭിക്കുന്നത്. ക്ഷേത്രത്തിനും, കമ്മ്യൂണിറ്റിക്കും, ഗുരുവായൂരപ്പനും വേണ്ടിയുള്ള ശുദ്ധി പൂജകളാണ് അന്ന് നടക്കുക. കാലത്തു ഗുരുവായൂരപ്പനു വേണ്ടി 108 അഭിഷേകങ്ങൾ സപ്തശുദ്ധി കലശത്തോടെ ചെയ്യുന്നു. വൈകിട്ട് പ്റതിഷ്ഠ ദിനത്തോടനുബന്ധിച്ചിട്ടുള്ള പ്രാസാദ ശുദ്ധി പൂജകൾ തുടങ്ങിയ ശുദ്ധി പൂജകളും ഉണ്ടായിരിക്കും.
ജൂൺ 10 വ്യാഴാഴ്ച ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ദിന പൂജകൾ നടക്കുന്നത്. 25 കലശ പൂജകളും അഭിഷേകങ്ങളും അന്നുണ്ടാകുന്നതാണ്. അന്നു വൈകിട്ട് നാളുകളായി പറയെടുപ്പിൽ പങ്കെടുത്ത കുടുംബങ്ങളിലെ സ്ത്രീകളുടെ താലപ്പൊലിയോടെ ഗുരുവായൂരപ്പന്റെ വിളക്കാചാരം എഴുന്നള്ളത്ത് നടത്തുന്നതാണ്. വാദ്യ ഘോഷങ്ങളോടെ ഭഗവാനെ ശ്രീകോവിലിൽ നിന്നും തിരുമേനിമാർ ഉത്സവ മൂർത്തിയിലേക്ക് ആവാഹിച്ചു് ആനപ്പുറത്തു് എഴുന്നെള്ളിച്ചു പ്രദിക്ഷിണം നടക്കുന്നതാണ്.ജൂൺ 11 വെള്ളിയാഴ്ച ഗണപതി, അയ്യപ്പൻ, ഭഗവതി, ശിവൻ എന്നീ നാലു ഉപദേവന്മാർക്കുള്ള നവകം പൂജകൾ ആണ് പ്രത്യേകത. ഓരോ ഉപദേവന്മാർക്കും 9 കലശം വച്ചുള്ള പ്രത്യേക പൂജകളും അഭിഷേകവും പ്രതിഷ്ഠ ദിനത്തിന്റെ ഭാഗമായി നടക്കും.
ജൂൺ 12, 13, 14 തീയതികളിൽ ഗുരുവായൂരപ്പന്റെ ഭക്തന്മാരുടെ സമർപ്പണമായി ഉദയാസ്തമന പൂജകൾ നടക്കുന്നു. ഓരോ ഉദയാസ്തമന പൂജയിലും ഉത്സവകാലത്തു നടക്കുന്ന പൂജകൾക്ക് സമാനമായ 18 പൂജകൾ, അഭിഷേകം, ദീപാരാധന, ശീവേലി എന്നീ ചടങ്ങുകളാണ് ഉദയാസ്തമന പൂജയിലും നടക്കുന്നത്.
ജൂൺ 5, 12 തീയതികളിൽ വൈകിട്ട് കഥകളി, ചാക്യാർകൂത്ത്, മോഹിനിയാട്ടം തുടങ്ങി പലവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ജൂൺ 12 രാത്രിയോടെ പ്രതിഷ്ഠ ദിന മഹോത്സവം അവസാനിക്കും.കൂടുതൽ വിവരങ്ങൾക്കു .ഗോപാല പിള്ളൈ ::214 684 3449