- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബൂദബിയിൽ ജൂലൈ 1 മുതൽ ക്വാറന്റൈൻ ഒഴിവാക്കാൻ സാധ്യത; യാത്ര നിയന്ത്രണങ്ങൾക്കൊപ്പം അന്ത്യാരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ പരിഗണനയിൽ
അബൂദബി:അബൂദബിയിൽ ജൂലൈ ഒന്നുമുതൽ ക്വാറന്റൈൻ ഒഴിവാക്കാനുള്ള ഒരുക്കങ്ങളുമായി അധികൃതർ. അന്താരാഷ്ട്ര യാത്രക്കാർക്ക് ജൂലൈ ഒന്നു മുതൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്ന് അബുദാബി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്വാറന്റെയ്ൻ ഒഴിവാക്കൽ പരിഗണിക്കുന്ന കാര്യവും പുറത്ത് വ്ന്നിരിക്കുന്നത്.
ഈ തീരുമാനം എമിറേറ്റിലെ ടൂറിസം, വ്യോമയാന മേഖലകൾക്ക് ഗുണകരമാകും. നിലവിൽ ഗ്രീൻ പട്ടികയിൽ ഇടംനേടിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അബൂദബിയിൽ ക്വാറന്റൈൻ ആവശ്യമില്ല.
അതേസമയം റെഡ് ലിസ്റ്റിലുള്ള രാജ്യക്കാർക്ക് അബൂദബിയിൽ 10 ദിവസം നിർബന്ധിത ക്വാറന്റൈൻ ഉണ്ട്. ഇവർ അബൂദബിയിലെത്തി നാലും എട്ടും ദിവസങ്ങളിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും വേണം.
Next Story