ബ്രിട്ടണിലെ ഭരണസിംഹാസനമേറി 70 വർഷം തികയ്ക്കുകയാണ് എലിസബത്ത് രാജ്ഞി. അടുത്ത വേനലിൽ അത്യൂഗ്രൻ ആഘോഷങ്ങളുമായി ഈ അപൂർവ്വ നേട്ടം അടിച്ചുപൊളിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷുകാർ. 2022-ലെ വേനലിൽ, ഈ ആഘോഷങ്ങളുടെ ഭാഗമായി നാലു ദിവസത്തേ ബാങ്ക് ഹോളിഡേ ആയിരിക്കും ബ്രിട്ടനിൽ. 2922- ജൂൺ 2 വ്യാഴാഴ്‌ച്ച മുതൽ ജൂൺ 5 വരെയായിരിക്കും നീട്ടിയ ബാങ്ക് ഹോളിഡേ എന്ന് ബംക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും. ഈ പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജകുടുംബാംഗങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കിരീടാവകാശിയായ ചാൾസ് രാജകുമാരനും, ഭാര്യയും, വില്യം രാജകുമാരനും ഭാര്യയും തീർച്ചയായും ഉൾപ്പെട്ടിരിക്കും. നീണ്ട ഒഴിവുദിവസങ്ങളുടെ അവസാനമെത്തുന്ന വാരാന്ത്യത്ത്ൽ ബക്കിങ്ഹാം കൊട്ടാരത്തിൽ ഒരു അത്യൂഗ്രൻ ലൈവ് കൺസേർട്ട് നടത്തും. ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ലോക പ്രശസ്ത കലാകാരന്മാരായിരിക്കും എ ന്നുള്ളത് ഉറപ്പാണ്.

ഇത്തരം വാർഷികാഘോഷങ്ങൾ, രാജകീയ വിവാഹങ്ങൾ, സിംഹാസനാരോഹണം എന്നിവ ആഘോഷിക്കാറുള്ള പരമ്പരാഗത രീത്യിൽ ബ്രിട്ടൻ, ചാനൽ ദ്വീപുകൾ, ഐൽ ഓഫ് മാൻ എന്നു തുടങ്ങി ബ്രിട്ടന്റെ ഓവർസീസ് ടെറിറ്ററികളിലും ഈ സന്ദർഭം ആഘോഷിക്കപ്പെടും. അതുപോലെ ഇതാദ്യമായി, കോമൺവെൽത്ത് രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിൽ രാജ്ഞിയുടെ ഈ നേട്ടത്തിന്റെ സൂചകമായി ദീപശിഖ തെളിയിക്കും. അതേ വാരാന്ത്യത്തിൽ സെയിന്റ് പോൾ കത്തീഡ്രലിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും നടക്കും.

രാജ്ഞി സിംഹാസനമേറിയതിന്റെ പ്ലാറ്റിനം ജൂബിൽ ആഘോഷങ്ങൾ തീർത്തും അവിസ്മരണീയമാക്കുവാനാണ് ബ്രിട്ടീഷുകാർ ശ്രമിക്കുന്നത്. പരമ്പരാഗത കലാ-സാംസ്‌കാരിക രൂപങ്ങൾക്കൊപ്പം ആധുനിക ലോകത്തെ അതിപ്രശസ്തരായ കലാകാരന്മാരുടെ സ്റ്റേജ് ഷോകൾ വരെയുണ്ടാകും കാണികളെ രസിപ്പിക്കാൻ. പരമാവധി ആളുകൾ തങ്ങളുടെ അയൽക്കാർക്കൊപ്പം സംഘം ചേർന്ന് ഭക്ഷണം കഴിക്കുവാൻ പ്രേരിപ്പിച്ച്, രാജ്യമാകമായമായി ഒരു ജൂബിലി ഉച്ചഭക്ഷണവും ഒരുക്കുന്നുണ്ട്.

1952 ഫെബ്രുവരി 6 ന് തന്റെ 25--ാം വയസ്സിൽ സിംഹാസനമേറിയ എലിസബത്ത് രാജ്ഞിയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി ഭരണത്തിലേറിയതിന്റെ പ്ലാറ്റിനം ജൂബിൽ (70 വർഷങ്ങൾ) ആഘോഷിക്കുന്നത്. ഇത്രയും നീണ്ടകാലം സിംഹാസനത്തിൽ ഇരിക്കാൻ ആർക്കും ഭാഗ്യം സിദ്ധിച്ചിട്ടില്ല.

രജത- സുവർണ്ണ ജൂബിലികൾ ആഘോഷിച്ചതുപോലെ വേനൽ അവധിയിൽ തന്നെ ഈ ജൂബിലി ആഘോഷവും അടിച്ചുപൊളിക്കാനാണ് തീരുമാനം. ഹാരിയേയും മേഗനേയും ആഘോഷങ്ങൾക്ക് ക്ഷണിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.