- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇറാന്റെ ഏറ്റവും വലിയ കപ്പൽ ഒമാൻ ഉൾക്കടലിൽ തീ പിടിച്ചു മുങ്ങി; 400 ജീവനക്കാരെയും നിസാര പരിക്കുകളോടെ ഒഴിപ്പിച്ചെങ്കിലും കപ്പൽ രക്ഷിക്കാനായില്ല: പിന്നിൽ സൗദി അറേബ്യയോ?
ടെഹ്‌റാൻ: ഇറാനിലെ ഏറ്റവും വലിയ നാവിക കപ്പലുകളിലൊന്ന് ഒമാൻ ഉൾക്കടലിൽ തീ പിടിച്ചു മുങ്ങി. കടലിൽ കപ്പലുകൾ പുനർ വിതരണം ചെയ്യാൻ രൂപ കൽപന ചെയ്ത 650 അടി ചരക്കു കപ്പലായ ഖാർഗിനാണ് തീ പിടിച്ചത്. പരിശീലനത്തിനിടെ അതിന്റെ സിസ്റ്റങ്ങളിലൊന്നിൽ സംഭവിച്ച പിിഴവിന് ശേഷമാണ് തീ പിടിത്തം ഉണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം. തീ പിടിച്ചതിന് പിന്നാലെ തന്നെ കപ്പലിലുണ്ടായിരുന്ന 400 ജീവനക്കാരെയും വിദ്യാർത്ഥികളെയും നിസാര പരിക്കുകളോടെ ഒഴിപ്പിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. 1977ൽ നിർമ്മിച്ചതാണ് ഖാർഗ് എന്ന ഈ കപ്പൽ.
അഗ്നിശമന സേന എത്തി തീയണച്ചെങ്കിലും കപ്പലിനെ രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെയോടെ പോർട്ട് ഓഫ് ജാസ്‌കിന് സമീപമാണ് കപ്പൽ മുങ്ങി താണത്. അതേസമയം കപ്പലിന് തീ പിടിച്ചതിന് പിന്നിൽ സൗദി അറേബ്യയോ എന്ന ചോദ്യവും ഉയരുകയാണ്. ഇറാനോടുള്ള സൗദിയുടെ വിരോധമാണ് തീ പിടിത്തത്തിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം തീ പിടിച്ചതിന് ഇസ്രയേലിനെയാണ് ഇറാൻ പഴിക്കുന്നത്.
കപ്പലിനെ രക്ഷിക്കാനുള്ള 20 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കപ്പൽ മുങ്ങിയത്. എന്നാൽ എങ്ങനെയാണ് തീ പിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. അതേസമയം കപ്പൽ മുങ്ങിയതിൽ പരസ്പരം പഴിചാരുകയാണ് ഇറാനും ഇസ്രയേലും. ഏപ്രിലിൽ ചെങ്കടലിൽ എംവി സാവിസ് എന്ന നാവിക സേനാ കപ്പൽ മുങ്ങിയതിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിച്ചിരുന്നു. അതിന് ഒരു മാസം മുൻപ് ഇസ്രയേലിന്റെ ഒരു കാർഗോ വെസലിന് നേരെ അറബി കടലിൽ വെച്ച് മിസൈൽ അറ്റാക്ക് നടന്നു. ഇതിന് പിന്നിൽ ടെഹ്‌റാൻ ആണെന്നാണ് ഇസ്രയേൽ ആരോപിച്ചത്.