മനാമ: ബഹ്‌റിനിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പുതുപൊന്നാനി മുനമ്പം റോഡ് പാലക്കൽ വീട്ടിൽ കോയയുടെ മകൻ അഷ്‌കറാണ് മരിച്ചത്. പരേതന് 46 വയസായിരുന്നു പ്രായം.

സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: മുംതാസ്. മക്കൾ: അക്മൽ, അഷ്ഹൽ, അസ്മിൽ, ഇസാം മെഹക്ക്.