ദോഹ : കോവിഡ് മൂലം ദുരിതത്തിലായ നിരവധി പേർക്ക് കൈതാങ്ങായി കോൽകുന്നേൽ ഫൗണ്ടേഷൻ. ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ ജെബി കെ ജോണിന്റെ നേതൃത്വത്തിലുള്ള കോൽകുന്നേൽ ഫൗണ്ടേഷനാണ് നിരവധി പേർക്ക് കൈതാങ്ങാവുന്നത്.

കുട്ടികൾക്ക് പഠനോപകരണങ്ങളും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പി.പി.ഇ കിറ്റുകളുമടക്കം നിരവധി സഹായങ്ങളാണ് മണ്ണത്തൂർ കോൽകുന്നേൽ കെ.പി ജോൺ, ചിന്നമ്മ ജോൺ ഫൗണ്ടേഷൻ നൽകി വരുന്നത്. ജെബി കെ ജോൺ തന്റെ മാതാപിതാക്കളുടെ ഓർമ്മക്കായാണ് സഹായം നൽകി വരുന്നത്.

കൂത്താട്ടുകുളം ഗവ യു.പി സ്‌ക്കൂളിലെ 120 കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ കിറ്റ് അനൂപ് ജേക്കബ് എംഎ‍ൽഎ സ്‌ക്കൂൾ ഹെഡ്‌മിസ്ട്രസ് വത്സല ദേവിക്ക് കൈമാറി. ജോമോൻ കുര്യക്കോസ്, എൻ.സി വിജയകുമാർ. മനു അടിമാലി, എൽദോ ജോൺ, രേഖ കെ.പി, ജെറീഷ് ടി. കുര്യക്കോസ് എന്നിവർ പങ്കെടുത്തു.

ഈസ്റ്റ് മാറാടി ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കുമാണ് പഠനോപകരണങ്ങൾ നൽകിയത്.പാലക്കുഴ വില്ലേജ് ഓഫീസർ സക്കീർ ഹുസൈൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ജില്ല പഞ്ചായത്ത് അംഗം ഷാന്റി എബ്രാഹം എന്നിവർക്ക് പഠനോപകരണങ്ങൾ കൈമാറി.വാർഡ് അംഗം ജിഷ ജിജോ ബ്ലോക്ക് പഞ്ചായത്ത് അംഗം രമ രാമകൃഷ്ണൻ, കമ്പനി പ്രതിനിധികളായ ജെറീഷ് ടി കുര്യാക്കോസ്, ബേസിൽ ബാബു, അരുൺ പി ഉല്ലാസ്, പി.ടി.എ പ്രസിഡന്റ് പി.ടി അനിൽകുമാർ, എംപി.ടി.എ പ്രസിഡന്റ് സിനിജ സനിൽ,സീനിയർ അസി.ഗിരിജ എംപി എന്നിവർ പങ്കെടുത്തു.തിരുമാറാടി പഞ്ചായത്തിനുള്ള പി.പി.ഇ കിറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ, മെഡിക്കൽ ഓഫീസർ ഡോ. ഐ.കെ സാവിത്രി എന്നിവർ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ്, സ്റ്റാഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സന്ധ്യ മോൾ പ്രകാശ് എന്നിവർ പങ്കെടുത്തു.

കൂടാതെ മാറാടി ഗ്രാമഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പി.പി.ഇ കിറ്റുകളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബിക്ക് കിറ്റുകൾ കൈമാറി.