എഡ്മൺറ്റൻ: ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്‌സ് എല്ലാവർഷവും നൽകി വരുന്ന മികച്ച ക്ലിനിക്കൽ സോഷ്യൽ വർക്കർക്കുള്ള 2020ലെ അവാർഡിന് ബെൻബി അരീക്കൽ അർഹനായി. ക്ലിനിക്കൽസോഷ്യൽ വർക്ക് മേഖലയിൽ മികവ് പ്രകടിപ്പിക്കുകയും, കാനഡയിലെവൈവിധ്യത്തെ മാനിച്ചുകൊണ്ട് നൈതികമായി പ്രവർത്തിക്കുന്ന വർക്കാണ്ഓരോ വർഷവും അവാർഡ് നൽകുന്നത്.

ആൽബെർട്ടയിലെ ഫോർട്ട്മക്മറിയിൽ ജോലി ചെയ്യുമ്പോൾ ഇവിടത്തെ ആദിമജനതയുടെ മാനസീകആരോഗ്യ മേഖലയിൽ നിർണായകമായ ഇടപെടൽ ബെൻനടത്തുകയുണ്ടായി. ഫാമിലി ക്രിസിസ് സൊസൈറ്റിയുടെ കീഴിൽഒഫൻഡേഴ്സ് പ്രോഗ്രാമിന്റെ കോഓർഡിനേറ്റർ ആയി ജോലി ചെയ്യുമ്പോൾആ പരിപാടിയിൽ, ഒഫൻഡേഴ്സ് പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുന്ന ഇടപെടൽ നടത്താൻ ബെന്നിന്കഴിഞ്ഞു. ആൽബെർട്ട ഹെൽത്ത് സെർവീസസിൽ കൗൺസെല്ലർ ആയിപ്രവർത്തിച്ച ബെൻ, പിന്നീട് കുറേക്കാലം മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റ്ആയി ജോലി ചെയ്തു.

അൽഷിമേഴ്സ് സൊസൈറ്റിയുടെ ഫോർട്ട് മക്മറിചാപ്റ്ററിന്റെ ബോർഡ് മെമ്പർ കൂടിയാണ് ബെൻ. ബ്രൂക്ക്‌സ്ൽ ക്ലിനിക്കൽസൂപ്പർവൈസർ രണ്ടു വര്ഷം സേവനം ചെയ്തപ്പോൾ, സ്‌കൂൾബോർഡുകളുമായി സഹകരിച്ചു മാനസിക ആരോഗ്യപ്രവർത്തങ്ങൾശക്തിപ്പെടുത്തി. ബെന്നിന്റെ ശ്രമഫലമായി പുതുതായി രൂപം കൊടുത്തറൂറൽ മെന്റൽ ഹെൽത്ത് ഔട്ട്‌റീച്, മേഖലയിലെ മാനസികആരോഗ്യപ്രവർത്തനങ്ങളിൽ ശക്തമായ സാന്നിധ്യമായി മാറി. ഇപ്പോൾഅദ്ദേഹം മെഡിസിൻ ഹാറ്റിൽ ആൽബെർട്ട ഹെൽത്ത് സെർവിസസിൽക്ലിനിക്കൽ സൂപ്പർവൈസർ ആയി സേവനം അനുഷ്ഠിക്കുകയാണ്.

കുറച്ചുകാലം കേരളം ഹൈക്കോടതിയിൽ വക്കീലായിസേവനമനുഷ്ടിച്ചതിനു ശേഷമാണ്, ബെൻ നാട്ടിൽതന്നെ എംസ്ഡബ്ലയുചെയ്തത്. കുറച്ചുകാലം തമിഴ്‌നാട്ടിലെ ഭാരതീദാസൻ സർവകലാശാലയിൽസോഷ്യൽ വർക്ക് പഠിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ
കാനഡയിൽ സോഷ്യൽ വർക്കേഴ്‌സ് ആയി ജോലി ചെയ്യുന്നുണ്ട്. അങ്കമാലി മുനിസിപ്പാലിറ്റി യുടെ ആദ്യ ചെയർമാനും, വിമോചന സമരത്തിലെപങ്കാളിയുമായിരുന്ന ഗർവാസീസ് അരീക്കലിന്റെ മകനാണ് ബെൻബി.ആൽബെർട്ടയിൽ ആദ്യമായാണ് ഒരു മലയാളിക്ക് മികച്ച സോഷ്യൽവർക്കർക്കുള്ള അവാർഡ് ലഭിക്കുന്നത്.