- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ പേടിക്കാതെ ആൻഡ്രിയയും റിയയും; ആരോരിമില്ലാത്ത ഏല്യക്കുട്ടിയുടെ ശവസംസ്‌ക്കാര ശുശ്രൂഷ വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമായി ഒരുക്കാനെത്തിയത് രണ്ട് പെൺകുട്ടികൾ

അന്നമനട: കോവിഡ് ബാധിച്ച് മരിക്കുന്നവർക്ക് മരണാനന്തര ശുശ്രൂഷ നൽകാൻ മടിച്ച് അടുത്ത ബന്ധുക്കൾ പോലും മാറിനിൽക്കുമ്പോൾ ആരോരിമില്ലാത്ത ഏല്യക്കുട്ടിയുടെ ശവസംസ്‌ക്കാര ശുശ്രൂഷയിൽ പങ്കാളികളായത് രണ്ട് പെൺകുട്ടികൾ. അതുകൊണ്ട് തന്നെ അന്നമനട മേലഡൂർ ഇൻഫെന്റ്ജീസസ് പള്ളിയിൽ സിഴ്‌സാവ പ്രമാണങ്ങൾക്ക് അനുസരിച്ചുള്ള ശവസംസ്‌കാര ചടങ്ങുകളോടെ ഏല്യാമ്മ യാത്രയായി.
സന്ന്യസ്ത ജീവിതത്തിന് സമമായ ജീവിതം നയിച്ച ഏല്യക്കുട്ടിയെന്ന 84-കാരിയുടെ ശുശ്രൂഷയാണ് ശ്രദ്ധേയമായത്. എം.ബി.എ. ബിരുദധാരിയും കാക്കനാട് ഇൻഫോ പാർക്കിൽ ഓഡിറ്ററായി ജോലി ചെയ്യുന്നയാളുമായ ആൻഡ്രിയാ വിത്സനും ബിരുദവിദ്യാർത്ഥിനിയായ തെക്കുപുറം വീട്ടിൽ റിയാ ബാബുവുമാണ് പ്രത്യേക അനുമതിയോടെ ചടങ്ങിന്റെ ഭാഗമായത്.
15 വയസ്സിൽ വെള്ളിക്കുളങ്ങരയിലെ അൽവേർണ എഫ്.സി.സി. പ്രൊഫിസിൽ സഹായി ആയി എത്തിയതാണ് മാളിയേക്കൽ വീട്ടിൽ ഏല്യക്കുട്ടി. കോവിഡ് ബാധിച്ച് മരിച്ചതോടെ പതിവു കൂദാശകളോ അന്ത്യോപചാരമോ ലഭിക്കാതെ നടക്കുമായിരുന്ന ചടങ്ങാണ് പള്ളി വികാരി ഫാ.ജോളി വടക്കന്റെ നിശ്ചയദാർഢ്യത്തിൽ വ്യത്യസ്തമായത്. വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമായ ശുശ്രൂഷയൊരുക്കാൻ വികാരി തയ്യാറായതോടെ സഹായത്തിന് നാലുപേർ വേണമെന്ന സ്ഥിതിയായി.
യുവാക്കളുടെ സന്നദ്ധക്കൂട്ടായ്മയായ ടാസ്‌ക് ഫോഴ്സ് അംഗങ്ങളോട് സഹകരണം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിലാണ് പ്രത്യേക അനുമതി വാങ്ങി റിയയും ആൻഡ്രിയയും സന്നദ്ധത അറിയിക്കുന്നത്. ഇവർക്കൊപ്പം ടാസ്‌ക് ഫോഴ്സ് അംഗങ്ങളായ ചക്കാലക്കൽ ഗ്ലോറിസനും ചഞ്ചലും നിന്നു. ആംബുലൻസിലെത്തിച്ച ഏല്യക്കുട്ടിയുടെ മൃതശരീരം ഏറ്റുവാങ്ങിയതുൾപ്പെടെ സെമിത്തേരിയിലെ കുഴി മൂടിയതു വരെയുള്ള ജോലികൾ പൂർത്തിയാക്കിയാണ് ആൻഡ്രിയയും റിയയും മടങ്ങിയത്.

