- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാർച്ചിനു ശേഷം 5000 -ൽ ഏറെ രോഗികൾ ഉണ്ടായ ആദ്യദിനം; മരണ സംഖ്യയും കുത്തനെ ഉയരുന്നു; വാക്സിനേഷനിൽ മുന്നേറി കോവിഡിനെ തോൽപ്പിച്ച ആത്മവിശ്വാസം വെറുതെയായ നിരാശയിൽ ബ്രിട്ടൻ; വീണ്ടും നിയന്ത്രണങ്ങളോ ?
കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ കൈവരിച്ച നേട്ടങ്ങളെല്ലാം കൈവിട്ടുപോകുന്നത് നിസ്സഹായരായി നോക്കി നിൽക്കുകയാണ് ബ്രിട്ടീഷ് ജനത. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇതാദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്നിരിക്കുന്നു. ഇന്നലെ 5,274 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 49 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
കോവിഡ് മരണനിരക്കും കൈവിട്ടരീതിയിൽ കുതിച്ചുയരുന്ന കാഴ്‌ച്ചയാണ് ഇന്നലെ ബ്രിട്ടൻ ദർശിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോളോ 80 ശതമാനം വർദ്ധനവാണ് കോവിഡ് മരണനിരക്കിൽ ഉണ്ടായത്. ബ്രിട്ടനിൽ മഹാവ്യാധി പടരാൻ തുടങ്ങിയതിനുശേഷം ആദ്യമായി കോവിഡ് മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്താതെ കടന്നുപോയ ഒരു ദിവസമായിരുന്നു ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച. വാക്സിൻ പദ്ധതിയുടെ ഫലപ്രാപ്തിയായിട്ടായിരുന്നു മാറ്റ് ഹാൻകോക്ക് അതിനെ ചൂണ്ടിക്കാണീച്ചത്.
അത്തരമൊരു ദിവസത്തിൽ നിന്നാണ് പിന്നീട് പ്രതിദിന മരണനിരക്ക് കുത്തനെ ഉയരാൻ തുടങ്ങിയത്. ബ്രിട്ടനിലാകെ പടർന്നു പിടിച്ച ഇന്ത്യൻ വകഭേദമാണ് ഇപ്പോൾ ബ്രിട്ടനെ ദുരിതത്തിലാഴ്‌ത്തുന്നത്. പുതിയതായി രേഖപ്പെടുത്തുന്നഓരോ നാലു കേസുകളിൽ മൂന്നെണ്ണത്തിലും ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യമുണ്ട്. അതേസമയം, ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ പകുതിയലധികം പേർക്ക് വാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചുകഴിഞ്ഞതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇത് ചെറിയൊരു ആശ്വാസം നൽകുന്ന വാർത്തയാണ്.
അതേസമയം, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പ്രതിവാര കോവിഡ് റിപ്പോർട്ട് പറയുന്നത് ഇംഗ്ലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും, എല്ലാ പ്രായക്കാരിലും രോഗവ്യാപനം കൂടുകയാണ് എന്നാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുമ്പോൾ സ്വാഭാവികമായും രോഗവ്യാപനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ആരോഗ്യ പ്രവർത്തകരും ശാസ്ത്രജ്ഞരും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, അവരുടെ പ്രതീക്ഷകളെ അട്ടിമറിച്ച് വ്യാപനതോത് ഇത്രകണ്ട് വർദ്ധിക്കാൻ ഇടയാക്കിയത് അവിചാരിതമായി എത്തിയ ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യമാണ്.
ജൂൺ 21 മുതൽ പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ ഇളവുകൾ വീണ്ടും നീണ്ടു പോയേക്കുമെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്. എന്നാൽ, നിലവിൽ രോഗംബാധിക്കുന്നവരിൽ വളരെ തുച്ഛമായ ശതമാനം മാത്രമാണ് വാക്സിൻ എടുത്തവർ എന്നത് ചൂണ്ടിക്കാട്ടി, അതിന്റെ ആവശ്യമില്ലെന്ന് പറയൂന്നവരും ഉണ്ട്. അതേസമയം. ലോക്ക്ഡൗണിൽ ചെറിയ ഇളവുകൾ നൽകുകയല്ലാതെ അത് പൂർണ്ണമായും നീക്കം ചെയ്യുവാൻ ഇനിയും സമയമായിട്ടില്ലെന്നാണ് ചില ശാസ്ത്രജ്ഞർ പറയുന്നത്.