- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ശനിയാഴ്ച 160-മത് സാഹിത്യ സല്ലാപം കോരസൺ വർഗീസിനോടൊപ്പം
ഡാലസ്: 2021 ജൂൺ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയറുപതാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'കോരസൺ വർഗീസിനോടൊപ്പം' എന്ന പേരിലാണ് നടത്തുന്നത്. പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും ടി. വി. അവതാരകനും ന്യൂയോർക്ക് സിറ്റി ഉദ്യോഗസ്ഥനുമായ കോരസൺ വർഗീസിനെപ്പറ്റി കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനുമുള്ള ഈ അവസരം അമേരിക്കൻ മലയാളികൾക്ക് ഈ സല്ലാപത്തിൽ പങ്കെടുത്ത് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. അമേരിക്കൻ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്‌കാരിക ഭാഷാ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
2021 മെയ് ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിയൊമ്പതാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'സരോജാ വർഗീസിനോടൊപ്പം' എന്ന പേരിലാണ് നടത്തിയത്. അമേരിക്കയിലെ ന്യൂയോർക്കിൽ ഏറെ വർഷങ്ങൾ ആതുര സേവന രംഗത്ത് ജോലി ചെയ്ത് ഇപ്പോൾ ഫ്‌ളോറിഡയിൽ വിശ്രമ ജീവിതം നയിക്കുന്ന ആളാണ് സല്ലാപത്തിൽ പ്രധാന സന്ദേശം നൽകിയ പ്രമുഖ എഴുത്തുകാരിയായ സരോജാ വർഗീസ്. സരോജാ വർഗീസിനെയും കുടുംബത്തെയും കൂടുതൽ അറിയുവാനും മനസിലാക്കുവാനും ഈ സല്ലാപം ഉപകരിച്ചു.
അടുത്ത കാലത്ത് മഹാമാരിയായ കോവിഡ് ബാധിച്ചു മരണമടഞ്ഞ ചാരത്തും ദൂരത്തുമുള്ള സകല ആളുകളുടെയും അകാല ദേഹവിയോഗത്തിൽ അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം അനുശോചിക്കുകയുണ്ടായി.
ഡോ. നന്ദകുമാർ ചാണയിൽ, വിൻസെന്റ് സിറിയക്, വർഗീസ് സക്കറിയ, ഡോ. തെരേസ ആന്റണി, എ. സി. ജോർജ്ജ്, ഡോ. രാജൻ മർക്കോസ്, ജോൺ ആറ്റുമാലിൽ, അന്നാ മുട്ടത്ത്, ജോർജ്ജ് വർഗീസ്, മാത്യു നെല്ലിക്കുന്ന്, ജോസഫ് പൊന്നോലി, യു. എ. നസീർ, തോമസ് എബ്രഹാം, രാജു തോമസ്, ജോൺസൺ, ജോസഫ് തിരുവല്ല, തോമസ് ഫിലിപ്പ്, എബ്രഹാം പൊൻവേലിൽ, ജേക്കബ് കോര, തോമസ് എബ്രഹാം, ജോസഫ് മാത്യു, തോമസ് കൂവള്ളൂർ, കോരസൺ വർഗീസ്, വർഗീസ് പോത്താനിക്കാട്, അബ്ദുൽ പുന്നയുർക്കളം, പി. പി. ചെറിയാൻ, ജെയിംസ് കുരീക്കാട്ടിൽ, സി. ആൻഡ്‌റൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ സാഹിത്യ സല്ലാപത്തിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....
1-857-232-0476 കോഡ് 365923
ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. jain@mundackal.com, sahithyasallapam@gmail.com എന്ന ഇ-മെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 813-389-3395 / 972-505-2748
Join us on Facebook https://www.facebook.com/groups/142270399269590/
വാർത്ത അയച്ചത്: ജയിൻ മുണ്ടയ്ക്കൽ



