- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദ സ്പീക്കേഴ്‌സ് ഫോറം പ്രസംഗ പരിശീലനം സംഘടിപ്പിച്ചു
ജിദ്ദ: ജിദ്ദ സ്പീക്കേഴ്‌സ് ഫോറത്തിന്റെ (ജെ എസ് എഫ്) ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി ഇംഗ്ലീഷ് പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയ ശേഷി വർധിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികൾ ഉണ്ടായിരുന്നു.
പ്രസിഡന്റ് താഹിർ ജാവീദ് മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ആശയ വിനിമയ ശേഷിയും ഒപ്പം നേതൃത്വ ഗുണങ്ങളും പരിപോഷിപ്പിക്കുയും അത് വഴി സമൂഹത്തെ നല്ല നിലയിൽ സേവിക്കാനുമുള്ള കഴിവ് ഉണ്ടാക്കിയെടുക്കുകയുമാണ് ജിദ്ദ സ്പീക്കേഴ്‌സ് ഫോറം പ്രസംഗ പരിശീലന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജെ.എസ്. എഫ് ചെയർമാൻ കെ. ടി അബൂബക്കർ ബിസിനസ് സെഷൻ അവതരിപ്പിച്ചു. ഫലപ്രദമായ ആശയ വിനിമയത്തിന് അനിവാര്യമായ മൂന്ന് കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. പരിപാടിയിൽ മാധ്യമ പ്രവർത്തകനായ ഇബ്‌റാഹീം ശംനാട് മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.
വേങ്ങര നാസർ, താഹിർ ജാവേദ്, കെ. ടി ഷമീർ എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണം നടത്തി. സ്വാലിഹ് മാസ്റ്റർ പുസ്തക നിരൂപണം നടത്തി. ഇൻസ്റ്റന്റ് സ്പീച്ചിന് മുഹമ്മദ് കല്ലിങ്ങൽ നേതൃത്വം നൽകി.നസീർ വാവ കുഞ്ഞു ഹരിപ്പാട് പരിപാടിയെപ്പറ്റി അവലോകനം നടത്തി. സെക്രട്ടറി ജനറൽ വേങ്ങര നാസർ സ്വാഗതവും നഷ്രിഫ് തലശ്ശേരി നന്ദിയും പറഞ്ഞു.
മലയാളി പ്രവാസികളുടെ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വര്ഷങ്ങളായി എല്ലാ മാസവും രണ്ടാമത്തെ ചൊവ്വഴ്ചകളിൽ വൈകുന്നേരം ജെ എസ് എഫ് പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു വരുന്നു. കോവിഡ് കാരണം കുറേ നാളായി ഓൺലൈൻ പ്ലാറ്റുഫോമിലായിരുന്നു പരിപാടി നടന്നിരുന്നത്.
മലയാളി പ്രവാസികളുടെ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെടുന്ന ജിദ്ദ സ്പീക്കേഴ്‌സ് ഫോറം പ്രസംഗ പരിശീലന പരിപാടിയിൽ ഏവർക്കും പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.