- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി. സി. മാത്യു-റൺ ഓഫ് ജൂൺ 5 നു; വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് സ്റ്റീവൻ സ്റ്റാൻലി
ഗാർലാൻഡ് :അമേരിക്കയിലെ ടെക്സാസിലെ ഡാളസ് കൗണ്ടിയിലെ ഗാർലാൻഡ് സിറ്റി കൗൺസിൽ ഡിസ്ട്രിക്ട് മൂന്നിലേക്ക് മെയ് മാസത്തിൽ നടന്ന തിരെഞ്ഞെടുപ്പിൽ റൺ ഓഫിൽ എത്തിയ ശ്രീ പി. സി. മാത്യുവിനെ വോട്ടു ചെയ്തു വിജയിപ്പിക്കുവാൻ മറ്റു നേതാക്കളോടൊപ്പം അതെ ഡിസ്ട്രിക്ടിലെ മുൻ കൗൺസിൽ മെമ്പർ കൂടിയായ സ്റ്റീവൻ സ്റ്റാൻലി ആഹ്വാനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാവ് കൂടിയായ മഞ്ജു ശ്രീവാസ്തവയും പി. സി. ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കൗൺസിലിൽ ഡൈവേഴ്സിറ്റിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് സ്റ്റീവൻ ഈ പരസ്യ പ്രസ്താവന നടത്തിയത്. കൂടാതെ സ്‌കൂൾ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡാഫ്‌നി സ്റ്റാൻലിയെ പി. സി. മാത്യു പിന്തുണച്ചത് ഡാഫ്‌നിയുടെ വിജയത്തിന് കാരണമായെന്നും പി. സി. യുടെ അടുത്ത തിരഞ്ഞെടുപ്പിനു ഇത് പിന്തുണ കൂട്ടും എന്നും സ്റ്റീവൻ കരുതുന്നു. കൂടാതെ പി സി മാത്യുവിനോടൊപ്പം മത്സരിച്ചിരുന്ന സ്ഥാനാർത്ഥികളുടെ പിന്തുണയും പി. സി. പ്രതീക്ഷിക്കുന്നു.
മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, ടെക്സസ് മുൻ മുനിസിപ്പൽ ലീഗ് പ്രെസിഡന്റും ഷുഗർലാൻഡ് മുൻ പ്രൊ-ടെം മേയറും ആയ ടോം എബ്രഹാം, റോളേറ്റ് മുൻ മേയർ ടോഡ് ഗോട്ടേൽ, സ്റ്റാഫോർഡ് സിറ്റി പ്രൊ-ടെം മേയർ ശ്രീ കെൻ മാത്യു, ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റെർ മുൻ പ്രെസിഡന്റും കേരളാ അസോസിയേഷൻ മുൻ പ്രെസിഡന്റുമായ ശ്രീ ചെറിയാൻ ചൂരനാട്, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നേതാവ് കമലേഷ് മേത്ത, ഫ്രിക്സ് മോൻ മൈക്കിൾ, പ്രേം സാഹി സി. പി. എ., ബിസിനസ് ഓണേഴ്സ് ആയ ഷൈനി ചെറിയാൻ, ഡഫനി ആൻ മുതലായ നേതാക്കൾക്കൊപ്പം വിവിധ നാഷണാലിറ്റികളിൽ പെടുന്നവർ പി. സി. ക്കു വേണ്ടി നിലകൊള്ളുന്നത് വിജയത്തിലേക്ക് നയിക്കുവാൻ പര്യാപ്തമാകുമെന്ന് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന ശ്രീ ഫിലിപ്പ് തോമസും സിജു ജോര്ജും പറഞ്ഞു.
മഞ്ജു ശ്രീ വാസ്തവ പി. സി. യുടെ പ്രവർത്തന പരിചയത്തിനു ഊന്നൽ കൊടുക്കുമ്പോൾ ചെറിയാൻ ചൂരനാട്, കമ്മ്യൂണിറ്റിക്കു വേണ്ടി എന്നും നിലകൊണ്ട ഒരു സാമൂഹ്യ പ്രവർത്തകനെന്ന നിലയിൽ പി. സി. വരേണ്ടത് ആവശ്യമാണ് എന്ന് പറയുന്നു.
സണ്ണി വെയിൽ മേയർ സജി ജോര്ജ്, കോപ്പേൽ സിറ്റി കൗൺസിൽ മെമ്പർ ബിജു മാത്യു, അമേരിക്കയിലെ മലയാളികൾക്ക് സുപരിചിതനായ പത്ര പ്രവർത്തകൻ പി. പി. ചെറിയാൻ, മുതലായവരും തനിക്കു വിജയാശംസകൾ നേർന്നതായി പി. സി. മാത്യു പറഞ്ഞു.
റൺ ഓഫ് അവസാന ദിവസമായ ജൂൺ അഞ്ചിന് രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ വോട്ടു ചെയ്യുവാനുള്ള സൗകര്യം സൗത്ത് ഗാർലാൻഡ് ലൈബ്രറി, ക്ലബ് ഹിൽ എലിമെന്ററി, ലൈലെസ് എലിമെന്ററി, കൗച് എലിമെന്ററി, ടോലെർ എലിമെന്ററി മുതലായ പോളിങ് ബൂത്തുകളിൽ ഒരുങ്ങും.
പി. സി. മാത്യുവിന്റെ വിജയത്തിനായി തങ്ങൾ പ്രവർത്തിക്കുന്നതായി കാമ്പയിൻ മാനേജർ ഹിലിപ് തോമസ്, ട്രഷറർ ജിൻസ് മാടമന, സിജു ജോർജ്, ജോർജ് വര്ഗീസ്, മാത്തുക്കുട്ടി പട്ടരെട്ടു, മുതലായവർ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
ഡാള്ളസിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ പിസി മാത്യു ഗാർലാൻഡ് ചേംബർ ഓഫ് കൊമേഴ്സിന്റെ മെംബർ കൂടിയാണ്. രണ്ടു തവണ ഡാള്ളസിലെ ഹോം ഓണേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി പ്രവർത്തിച്ച ഇദ്ദേഹം നിലവിൽ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ വൈസ് പ്രസിഡന്റാണ്. മുൻവർഷങ്ങളിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയണിന്റെ പ്രസിഡന്റായും ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ വേൾഡ് മലയാളി കൗൺസിൽ നടത്തിയിട്ടുണ്ട്. നിരവധി ബ്ലഡ് ഡൊണേഷൻ, ഫ്രീ മെഡിക്കൽ ക്യാമ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പിസി മാത്യു ബഹ്‌റനിലെ ഇന്ത്യൻ സ്‌കൂളിലെ ബോർഡ് മെമ്പറായും ചാരിറ്റി & അസിസ്റ്റൻസ് അസോസിയേഷൻ ഓഫ് പാരന്റ്‌സിന്റെ പ്രസിഡന്റായും അക്കാഡമിക് & സ്‌പോര്ടസ് കമ്മിറ്റികളുടെ ചെയർമാനായും പ്രവർത്തിച്ചു. ബഹ്റിൻ ഡിഫൻസിലെ പ്രൊജക്റ്റ് കോഓർഡിനേറ്റർ ആയിരുന്ന ഇദ്ദേഹം ഗൾഫ് യുദ്ധകാലത്ത് യുഎസ് ആർമി കോർ ഓഫ് എൻജിനീയേഴ്സിന്റെ മിഡിൽ ഈസ്റ്റ് ആഫ്രിക്ക പ്രോജക്ടിന്റെ ഭാഗമായി ഗൾഫ് യുദ്ധ കാപ്രവർത്തിച്ചു തന്റെ പ്രാഗൽഭ്യം തെളിയിച്ചു.. ഇദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മികവിന് ഏഷ്യാനെറ്റ് യുഎസ്എ യുടെ എക്സലന്റ് കമ്മ്യൂണിറ്റി സർവീസ് അവാർഡും ലഭിച്ചിട്ടുണ്ട. അമേരിക്കൻ ജനതയെ സേവിക്കുന്നതിനായി , തന്റെ സുഹൃത്തുക്കളുടേയും അഭ്യുദയകാംക്ഷികളുടേയും ആശംസകളോടേയും ആശിർവാദത്തോടെയുമാണ് താനീ മത്സരരംഗത്ത് നിൽക്കുന്നതെന്ന് പിസി മാത്യു വ്യക്തമാക്കി.
പി. സി. മാത്യുവിനെ കൂറിച്ച് കൂടുതൽ അറിയാൻ : http://pcmathew.com/