മുംബൈ: കോവിഡ് ബാധിച്ചു മരിച്ച റിങ്കു സിങ് നികുംബയുടെ മരണത്തിൽ തേങ്ങി ബോളിവുഡ്. ഏതാനും ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന റിങ്കു ഒടുവിൽ മരണത്തിന് കീഴടങ്ങുക ആയിരുന്നു. ആയുഷ്മാൻ ഖുറാനയുടെ 'ഡ്രീം ഗേൾ' സിനിമയിലെ നായികയായാണ് റിങ്കു സിങ് ബോളിവുഡിന് പ്രിയപ്പെട്ടവളായത്. മെയ്‌ 25 നാണ് റിങ്കു സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്.

വീട്ടിൽ ചികിത്സയിലിരിക്കെ ആരോഗ്യനില മോശയമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റിങ്കു സിങ് മെയ്‌ 7ന് ആദ്യ ഡോസ് കോവിഡ് വാക്‌സീൻ സ്വീകരിച്ചു. റിങ്കുവിന്റെ കുടുംബാംഗങ്ങളിൽ ചിലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആദാർ ജയിനിന്റെ 'ഹെലോ ചാർളി' എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 'ചിഡിയാഗർ', 'മേരി ഹാനികരക് ബീവി' തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലും വേഷമിട്ടു.