- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫ്രീഡം ഡേയ്ക്കുള്ള ബ്രിട്ടീഷുകാരുടെ കാത്തിരിപ്പ് വെറുതെയാവുമോ ? മൂന്നാം വ്യാപനം എന്ന ആശങ്ക ഉയർഥ്റ്റിക്കൊണ്ട് ഇന്നലെ കോവിഡ് ബാധിച്ചത് 6238 പേർക്ക്; ഇന്ത്യൻ വകഭേദത്തെ തടയാനാവാത്തത് ബ്രിട്ടന് ഭീഷണിയാകുന്നു
വാക്സിൻ പദ്ധതിയുടെ വിജയത്തെ തുടർന്ന് കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞെന്ന അവകാശവാദം പൊളിയുകയാണോ ? നേരത്തേ ചില ശാസ്ത്രജ്ഞർ അവകാശപ്പെട്ടിരുന്നതുപോലെ, ലോക്ക്ഡൗണിലെ കർശന നിയന്ത്രണങ്ങൾ മാത്രമായിരുന്നോ ബ്രിട്ടനിലെ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് കാരണമായത് ? സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ അങ്ങനെയുള്ള സംശയങ്ങളും ഉടലെടുക്കുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വരുന്നതിനൊപ്പംരോഗവ്യാപനം വർദ്ധിക്കുന്ന ഒരു പ്രവണതയാണ് കാണപ്പെടുന്നത്.
ഇന്നലെ ബ്രിട്ടനിൽ 6,238 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 11 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടു തലേദിവസത്തേതിനാക്കാൾ പ്രതിദിന രോഗികളുടെ എണ്ണം 1000 ൽ അധികം വർദ്ധിച്ചതാണ് കനത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുള്ളത്. രോഗവ്യാപനം മൂർച്ഛിക്കുന്നു എന്നതിന്റെ സൂചനയായാണ് പലരും ഇതിനെ കാണുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, അതിവ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദം മൂലമുണ്ടായ മൂന്നാം വരവിന്റെ ആരംഭമാണിതെന്ന് കരുതപ്പെടുന്നു.
മാർച്ച് 26 ന് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 6000 കടക്കുന്നത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. പ്രതിദിനം 5000-ൽ അധികം പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്ന ഒരു സാഹചര്യം സംജാതമായാൽ അത് ആശങ്കയുളവാക്കുന്ന സാഹചര്യമായി കണക്കാക്കുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതായത്, അത്തരമൊരു സാഹചര്യം സൂചിപ്പിക്കുന്നത് രോഗവ്യാപന തോത് ക്രമാതീതമായി ഉയർന്നു എന്നാണ്.
ഇപ്പോൾ, പ്രതിദിന രോഗബാധിതരുടെ എണ്ണം 6000 കടന്നതോടെ ഏറെ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന ഇംഗ്ലണ്ടിലെ ഫ്രീഡം ഡേ ഇനിയും നീണ്ടുപോയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഓരോ ഒമ്പത് ദിവസത്തിലും വ്യാപനതോത് ഇരട്ടിയാകുന്ന ഇന്ത്യൻ വകഭേദത്തെ ചെറുക്കാൻ വാക്സിൻ കൊണ്ടുമാത്രം കഴിയില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ പൊതുവായ അഭിപ്രായം. മാത്രമല്ല, ഏറ്റവും പുതിയ കണക്കനുസരിച്ച്, വ്യാപനതോതിന്റെ സ്വാധീനിക്കുന്ന, വൈറസിന്റെ ആർ നിരക്ക് പിന്നെയും വർദ്ധിച്ച് 1.2 ആയിരിക്കുന്നു.
ഇത് സ്ഫോടനാത്മകമായ ഒരു സാഹചര്യമാണെന്നാണ് ആർ നിരക്കിലെ വർദ്ധനവ് വെളിപ്പെടുത്തിക്കൊണ്ട് ശാസ്ത്രജ്ഞർ പറയുന്നത്. അതേസമയം, ലോക്ക്ഡൗൺ നീക്കം ചെയ്യുന്നത് ഇനിയും നീട്ടിവയ്ക്കുവാൻ നിർബന്ധിതമാക്കുന്ന വിവരങ്ങൾ ഇതുവരെ ഒന്നുംതന്നെ ലഭിച്ചിട്ടില്ല എന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. അടുത്ത ആഴ്‌ച്ചയിലെ വിവരങ്ങളും, വിലയിരുത്തലുകളും ശേഖരിച്ചതിനു ശേഷം മാത്രമായിരിക്കും ഫ്രീഡം ഡേയെ കുറിച്ച് ഒരു അവസാന തീരുമാനം എടുക്കുക എന്നും അറിയുന്നു.