- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഷ്പയ്ക്ക് വേണ്ടി അല്ലു അർജുൻ വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം; ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലുമായി വാങ്ങുന്നത് 70 കോടി രൂപ: ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫഹദ് ഫാസിലും
അല്ലു അർജുൻ തന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയ്ക്ക് വേണ്ടി വാങ്ങുന്നത് 70 കോടി രൂപയെന്ന് റിപ്പോർട്ടുകൾ. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുഷ്പയുടെ രണ്ടു ഭാഗങ്ങളിലുമായി അല്ലു അർജുൻ 60 മുതൽ 70 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് പുഷ്പയിൽ ഫഹദ് ചെയ്യുന്നത്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളിയായ ഓസ്‌ക്കാർ പുരസ്‌ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് കാർത്തിക ശ്രീനിവാസ്, പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂർ, സഹസംവിധാനം വിഷ്ണു. പി.ആർ.ഒ ആതിര ദിൽജിത്ത്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.