- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്തും പരിസ്ഥിതി സംരക്ഷണത്തിന്റ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും ജനങ്ങളുടെ സഹകരണത്തോടെ വൃക്ഷാവരണം വർദ്ധിപ്പിക്കാനും പദ്ധതികൾ; ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട്ട് നിർവ്വഹിച്ചു
കോഴിക്കോട് :ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ചേവായൂർ ഗവ.ത്വക്ക് രോഗ ആശുപത്രി അങ്കണത്തിൽ നിർവ്വഹിച്ചു . ആശുപത്രി വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങൾക്കു പകരം തൈകൾ വെച്ചുപിടിപ്പിച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത് . ചകിരി നാരിൽ നിർമ്മിച്ച റൂട്ട് തൈകളുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു .
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബൃഹദ് പദ്ധതികളാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. പരിസ്ഥി ദിനം മുതൽ വനമഹോത്സവമായി ആചരിക്കുന്ന ജൂലൈ 1 മുതൽ 7 വരെയുള്ള കാലയളവിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സാമുദായിക രാഷ്ട്രീയ യുവജന സംഘടനകളുടെയും ഇതര വകുപ്പുകളുടെയും സഹായത്തോടെ അരക്കോടി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വൃക്ഷാവരണം വർദ്ധിപ്പിക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി പൂമരങ്ങളുടെയും തണൽ-ഔഷധ-ഫല വൃക്ഷങ്ങളുടെയും തൈകൾ വനം വകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം ഉദ്പാദിപ്പിച്ചിട്ടുണ്ട്.
കോവിഡ് കാലത്തും പരിസ്ഥിതി സംരക്ഷണത്തിന്റ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും ജനങ്ങളുടെ സഹകരണത്തോടെ വൃക്ഷാവരണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ എം. കെ രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ജില്ലാ കലക്ടർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി എ.വി ജോർജ്, ഫോറസ്റ്റ് കൺസർവേറ്റർ ജെ.ദേവപ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ ജയശ്രീ വി., കൗൺസിലർ ഡോ.പി.എൻ.അജിത തുടങ്ങിയവർ പങ്കെടുത്തു.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ.കേശവൻ പരിസ്ഥിതി ദിന സന്ദേശം നൽകി.അഡീ.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ.പ്രദീപ്കുമാർ സ്വാഗതവും ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി.സാജൻ നന്ദിയും പറഞ്ഞു.