- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കൊറോണ വൈറസ് ലാബ് ലീക്ക് തിയറിയെ പിന്തുണച്ചതിന് വധഭീഷണി ലഭിച്ചിരുന്നുവെന്ന് മുൻ സി.ഡി.സി ഡയറക്ടർ
വാഷിങ്ടൺ ഡി.സി : വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്ന് വെളിപ്പെടുത്തിയതിന് മറ്റ് ശാസ്ത്രജ്ഞരിൽ നിന്നും തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായി മുൻ സി.ഡി.സി ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് വെളിപ്പെടുത്തി.
മാർച്ച് മാസമാണ് ഈ വിവരം താൻ ആദ്യമായി സി.എൻ.എന്നിൽ പറഞ്ഞതെന്നും ഒരിക്കൽ പോലും സഹ ശാസ്ത്രജ്ഞരിൽ നിന്നും ഇങ്ങനെയൊരു ഭീഷണി പ്രതീക്ഷിച്ചിരുന്നില്ലയെന്നും , എന്നാൽ രാഷ്ടീയക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവരുടെ ഭാഗത്ത് നിന്നും അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും റോബർട്ട് പറഞ്ഞു .
കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്ന വാനിറ്റിഫെയർ മാഗസിന് നൽകിയ അഭിമുഖത്തിലാണ് റോബർട്ട് വധഭീഷണിയെക്കുറിച്ച് പരാമർശിച്ചത്
എന്റെ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് കഴിഞ്ഞ മാസം പ്രസിഡന്റ് ബൈഡൻ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത് . തൊണ്ണൂറ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബൈഡൻ സമിതിക്ക് നിർദ്ദേശം നല്കിയിട്ടുണ്ട് .
കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിക്കുന്നതിന് മുൻപ് 2019 ൽ നവംബറിൽ തന്നെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകർ രോഗബാധിതരായി ആശുപത്രിയിൽ ചികിത്സ നേടിയിരുന്നതായി യു.എസ് ഇന്റലിജൻസിന്റെ പുറത്തു വന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു .
മുൻ പ്രസിഡന്റ് ട്രംപ് കൊറോണ വൈറസിനെ കമ്യൂണിസ്റ് ചൈന വൈറസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത് , വൈറസിന്റെ ഉത്ഭവസ്ഥാനം ചൈന തന്നെയാണെന്നും ഉറച്ചു വിശ്വസിച്ചിരുന്ന ട്രംപിന്റെ നിലപാട് അന്വേഷണം പൂർത്തിയാകുന്നതോടെ യാഥാർഥ്യമാകുമെന്നാണ് വിശ്വസിക്കുന്നത് .