- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വനിതാ അത്ലറ്റുകൾക്കൊപ്പം ട്രാൻസ്ജന്ററിന് പങ്കെടുക്കാനാവില്ല-ഫ്ളോറിഡാ ഗവർണ്ണർ
ഫ്ളോറിഡാ: വനിതാ അത്ലറ്റുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ ട്രാൻസ്ജന്റർ വിഭാഗത്തിന് പങ്കെടുക്കാനാവില്ല. പ്രൈഡ് മാസം ആരംഭിക്കുന്ന ജൂൺ 1ന് പുതിയ ഉത്തരവിൽ ഫ്ളോറിഡാ ഗവർണ്ണർ റോൺസിസാന്റിസ് ഒപ്പുവെച്ചു.
വനിതാ അത്ലറ്റുകളെ ജനിക്കുമ്പോൾ പുരുഷനും പിന്നീട് സ്തരീയുമായവരിൽ നിന്നും സംരക്ഷിക്കുക എന്നതാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗവർണ്ണർ വ്യക്തമാക്കി.
ജനിക്കുമ്പോൾ ഏതുലിംഗത്തിലാണോ, അതിൽ മാത്രമേ അവർക്ക് മറ്റുള്ളവരോടൊപ്പം മത്സരിക്കാൻ അനുമതി നൽകിയിട്ടുള്ളത്. സ്ത്രീകൾ അവരുടെ മത്സരങ്ങളിലും, പുരുഷന്മാർ അവരുടെ മത്സരങ്ങളിലും പങ്കെടുക്കുന്നത് ഉറപ്പാക്കണം.
ഫെയർനസ് ഇൻ വിമൽസ് സ്പോർട്ട്(Fairness in Women's Sport Act) എന്നാണ് പുതിയതായി ഒപ്പുവെച്ച ബില്ലിനെ നാമകരണം ചെയ്തിരിക്കുന്നത്.
(Pride Month) പ്രൈഡ് മാസം ട്രാൻസ്ജന്റർ കമ്മ്യൂണിറ്റിയെ ആദരിക്കുന്നതിനാണ്. പുതിയ ഉത്തരവിൽ ഇവർക്ക് ദോഷകരമായ ഒന്നും ഇല്ലെന്നും, എന്നാൽ വനിതാ അത്ലറ്റുകൾക്ക് ശരിയായ പരിഗണന ഉറപ്പുവരുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ഗവർണ്ണർ ആവർത്തിച്ചു.
വനിതാ അത്ലറ്റുകൾക്കൊപ്പം ജന്മനാ പുരുഷന്മാരും, പിന്നീട് സ്ത്രീകളുമായി ലിംഗഭേദം സംഭവിച്ചവരും മത്സരിക്കുമ്പോൾ വനിതകൾക്ക് പരാജയം സംഭവിക്കുന്നുവെന്ന നിരവധി പരാതികൾ ലഭിച്ചതും ഇങ്ങനെ ഒരു ഉത്തരവ് ഇറക്കുന്നതിന് പ്രചോദനമായി എന്നും ഗവർണ്ണർ പറഞ്ഞു.