സാൻ അന്തോണിയോ: ടെക്സസിലെ സിറ്റിയായ സാൻഅന്റോണിയോ കോവിഡ് സഹായ ധനമായി 10,000 ഡോളർ ഇന്ത്യയിലെ ചെന്നൈ സിറ്റിക്ക് കൈമാറി.2008 ൽ ഉണ്ടാക്കിയ ഇന്റർനാഷ്ണൽ എഗ്രിമെന്റനുസരിച്ച് സാൻ അന്റോണിയായുടെ സിസ്റ്റർ സിറ്റിയായി ചെന്നൈ സിറ്റിയെ തിരഞ്ഞെടുത്തിരുന്നു.

വ്യവസായം, മൂലധന നിക്ഷേപം, സംസ്‌ക്കാരം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ 11 വർഷമായി സഹകരിച്ചു പ്രവർത്തികയാണ് ഇരു സിറ്റഇകളും. കഴിഞ്ഞവർഷങ്ങളിൽ ഇന്ത്യൻ ഫെസ്റ്റിവലായ ദീപാവലി സാൻ അന്റോണിയായിൽ പതിവായി ആഘോഷിച്ചു വരുന്നു.

ചെന്നൈ യു.എസ്. കോൺസുൽ ജനറൽ ജൂഡിത്ത് റാവിൻ, സാൻ അന്റോണിയോ സിറ്റി ഇന്ത്യയിലെ കോവിഡ് ബാധിതരെ സഹായിക്കുന്നതിന് നൽകിയ സംഭാവന പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും അടിയന്തിര ഘട്ടങ്ങളിൽ പരസ്പരം സഹായിക്കുന്ന മനോഭാവം മാതൃകാപരമാണെന്നും അഭിപ്രായപ്പെട്ടു.

സാൻ അന്റോണിയോ, റോട്ടറി ക്ലബ് അംഗങ്ങളും അവരുടേതായ സംഭാവന സിറ്റിയെ ഏൽപിച്ചിരുന്നു.

ടെക്സസ്സിലെ രണ്ടു പ്രധാന സിറ്റികളായ ഡാളസും, സാൻ അന്റോണിയായും ഇന്ത്യയിൽ കോവിഡ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുന്നോട്ടു വന്നിരുന്നു.