- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വമ്പൻ റാലിയെ അഭിസംബോധന ചെയ്ത് ട്രംപിന്റെ മടങ്ങി വരവ്; 2024-ൽ വീണ്ടും മത്സരിക്കും; ബൈഡനെ നേരിടാൻ ഹൗസ് സ്പീക്കറാവാൻ ശ്രമം തുടങ്ങി
എതിരാളികളോട് സന്ധിയില്ലാതെ യുദ്ധം ചെയ്യുക എന്നത് ഡൊണാൾഡ് ട്രംപിന്റെ രീതിയാണ്. കുറച്ചുനാൾ അടങ്ങിയൊതുങ്ങി കഴിഞ്ഞുവെങ്കിലും വീണ്ടും ഒരു അങ്കത്തിനിറങ്ങുകയാണ് ട്രംപ്.
ജോ ബൈഡനെ നേരിട്ടെതിർക്കുവാൻ അമേരിക്കൻ കോൺഗ്രസ്സിലെത്തി സ്പീക്കർ ആകുക എന്നതാണ് ഇപ്പോൾ ഡൊണാൾഡ് ട്രംപിന്റെ ആഗ്രഹം. അനുയായികളാകട്ടെ പൂർണ്ണമനസ്സോടെ ട്രംപിന് പുറകിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു.നോർത്ത് കരോലിനയിൽ ഇന്നലെ നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് ട്രംപിന് വഴിയൊരുക്കിയത്.
ഇത് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാം ഘട്ടമാണ്. റാലികളിലൂടെയും പ്രസംഗങ്ങളിലൂടെയും അനുയായികൾക്ക് ഊർജ്ജവും ഉന്മേഷവും പകർന്ന് കൂടെ നിർത്തുക എന്നതാണ് ഇതിലെ ആദ്യ പടി. കൂടെ എന്നും തുണയായിരുന്ന സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ഉണ്ടാകും. ശനിയാഴ്‌ച്ചത്തെ സമ്മേളനത്തിനു മുന്നോടിയായി നൽകിയ അഭിമുഖവും ഏറെ ശ്രദ്ധേയമായിരുന്നു. തീവ്ര വലതുപക്ഷക്കാരനായ റേഡിയോ അവതാരകൻ വെയ്ൻ അലൈൻ റൂട്ട് ആയിരുന്നു അഭിമുഖം എടുത്തത്.
പ്രസിഡണ്ടാകാൻ ട്രംപിന് 2024 വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് അതിൽ വെയ്ൻ പറഞ്ഞത്. അടുത്ത വർഷം പകുതിയോടെ പ്രതിനിധി സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് സഭയിലെത്തി സ്പീക്കർ ആകാനാണ് അദ്ദേഹം ട്രംപിനോട് ആവശ്യപ്പെട്ടത്. അങ്ങനെയെങ്കിൽ, ബൈഡനെതിരെ ഇംപീച്ച്മെന്റ് കൊണ്ടുവരാമെന്നും ക്രിമിനൽ അന്വേഷണത്തിന് ഉത്തരവിടാം എന്നും അവതാരകൻ പറഞ്ഞു. രണ്ടുവർഷം കൊണ്ടു തന്നെ നിങ്ങൾക്ക് ബൈഡന്റെ ഭരണം ഇല്ലാതെയാക്കാം എന്നു അവതാരകൻ പറഞ്ഞത് ട്രംപിന്റെ ആവേശം കൂട്ടി.
പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതിനു ശേഷം ചെറിയൊരു ഇടവേളയെടുത്ത ഡോണാൾഡ് ട്രംപ് ആദ്യം ഫ്ളോറിഡയിലെ തന്റെ റിസോർട്ടായ മാർ-എ ലാഗോയിലും പിന്നീട് ന്യു ജഴ്സിയിലെ ഗോൾഫ് ക്ലബിലുമായി തന്റെ രണ്ടാം രാഷ്ട്രീയ ജീവിതത്തിനുള്ള കരുക്കൾ ഒരുക്കുകയായിരുന്നു. ഇടയ്ക്കിറ്റെ ന്യുയോർക്കിലെ ട്രംപ് ടവറിലും വന്നുപൊയ്ക്കൊണ്ടിരുന്നു. 2024-ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഇപ്പോൾ ഒരു തീരുമാനവും എടുക്കുന്നില്ല എന്നാണ് റിപ്പബ്ലിക്കൻ പാർട്ടി പറയുന്നത്.
അടുത്ത വർഷം പകുതിയോടെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും, അതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. വരുന്ന വാരാന്ത്യങ്ങളീൽ ഒക്കെയും പലയിടങ്ങളീലും അദേഹം പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിലെ കൃത്രിമത്വവും കോവിഡ് വിഷയത്തിൽ ചൈനക്കെതിരെയുള്ള ആഞ്ഞടിക്കലുമെല്ലാം ഇതിലും പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന ഓഹിയോ, ഫ്ളോറിഡ എന്നെ സംസ്ഥാനങ്ങളീൽ റാലികൾ സംഘടിപ്പിക്കാനും ട്രംപ് ശ്രമിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ