- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റൈനിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി
മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി. കോഴിക്കോട് താമരശ്ശേരി കൊരങ്ങാട് സ്വദേശി ബഷീർ കാറ്റാടിക്കുന്ന് (43), പലക്കാട് സ്വദേശി തിരുവേദപ്പുറ കൊട്ടാമ്പാറ വീട്ടിൽ ഇസ്മായിൽ (60) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച രാത്രിയോടെ മുഹറഖിലെ ഹമദ് അലി കാനൂ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തത്. കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് മയ്യിത്ത് പരിപാലനം നിർവഹിച്ചത്. വർഷങ്ങളായി ബഹ്റൈനിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്ന ഇരുവരും കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്. മയ്യിത്ത് ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് കെഎംസിസി ബഹ്റൈൻ നേതാക്കളായ ഷാഫി പാറക്കട്ട, ഫൈസൽ കോട്ടപ്പള്ളി, കെ കെ സി മുനീർ, ഹാരിസ് വി വി തൃത്താല , മാസിൽ പട്ടാമ്പി , ആഷിഖ് പത്തിൽ , അൻവർ കൊടുവള്ളി ,ആസിഫ് നിലമ്പൂർ ,സലാം ജിദാലി , നവാസ് കുണ്ടറ , സഹീർ കാട്ടാമ്പള്ളി എന്നിവർ നേതൃത്വം നൽകി. ഇവർക്ക് പുറമെ ഇസ്മായിലിന്റെ സഹോദരൻ മുഹമ്മദലി, മകൻ ശരീഫ് എന്നിവരും കൂടെയുണ്ടായിരുന്നു. ഇസ ടൗണിൽ ജിദാലിയിൽ ജോലി ചെയ്തുവരികയായിരുന്നു ബഷീർ. ഭാര്യ: ഫെമിന. മകൾ: ഫിനു ഫാത്തിമ.
30 വർഷമായി ബഹ്റൈനിലുണ്ടായിരുന്ന ഇസ്മായിൽ അടുത്തമാസം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഉനൈസ്, ഷരീഫ്, ഉമർ.