- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനയിൽ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിന് അനുമതി; 3-17 പ്രായക്കാർക്ക് നൽകുക സിനോവാക് കമ്പനി നിർമ്മിച്ച കൊറോണവാക് എന്ന വാക്‌സീൻ
ബെയ്ജിങ്: ചൈനയിൽ മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സീൻ നൽകുന്നതിന് അടിയന്തര ഉപയോഗ അനുമതി. സിനോവാക് കമ്പനി നിർമ്മിച്ച കൊറോണവാക് എന്ന വാക്‌സീനാണ് അനുമതി നൽകിയിരിക്കുന്നത്. 3 -17 പ്രായക്കാർക്ക് ഈ വാക്‌സിൻ കുത്തിവയ്ക്കും. എന്നാൽ കുട്ടികളിലെ വാക്‌സീൻ വിതരണം എന്നാണു തുടങ്ങുകയെന്നു വ്യക്തമാക്കിയിട്ടില്ല.
വളരെ ഏറെ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് കൊറോണാ വാക് എന്ന വാക്‌സീന് അമുതമി നൽകിയത്. മുതിർന്നവരെപ്പോലെ കുട്ടികളിലും വാക്‌സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ആദ്യ രണ്ടുഘട്ടം പരീക്ഷണങ്ങളിലെ ഫലമെന്ന് സിനോവാക് ചെയർമാൻ യിൻ വെയ്‌ഡോങ് പറഞ്ഞു.
ചൈനയുടെ സിനോഫാം വാക്‌സീന് നേരത്തേ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ട്. പുതിയ വാക്‌സീനും ഈ മാസം ഒന്നിന് അംഗീകാരം നൽകി. മറ്റ് 5 വാക്‌സീനുകൾക്കുകൂടി ചൈന അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 76 കോടിയിലേറെ പേർക്ക് വാക്‌സീൻ കുത്തിവച്ചു.