ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി എത്തിച്ചേർന്നിരിക്കുന്നു. മേഗൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. കുടുംബം ഉപേക്ഷിച്ച് ഇറങ്ങിയിട്ടും ബന്ധങ്ങൾ മറക്കാത്ത ഹാരി തന്റെ അമ്മയുടെയും മുത്തശ്ശിയുടെയും പേരുകൾ ചേർത്താണ് മകൾക്ക് പേര് നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യം ഹാരി തന്നെ തന്റെ മുത്തശ്ശി എലിസബത്ത് രാജ്ഞിയെ വിളിച്ച് അറിയിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മേഗൻ കുഞ്ഞിന് ജന്മം നൽകിയ വാർത്ത വന്നതിനു ശേഷം ഒന്നര മണിക്കൂർ വൈകിയിട്ടാണെങ്കിലും ബക്കിങ് പാലസിൽ നിന്നും ഔദ്യോഗിക അഭിനന്ദങ്ങൾ അറിയിച്ചിട്ടുണ്ട്.

ലിലി ഡയാന എന്നായിരിക്കും ഈ കുഞ്ഞ് അറിയപ്പെടുക; ലിലിബെറ്റ് ഡയാനാ മൗണ്ട്ബാറ്റൻ വിൻഡ്സർ എന്നായിരിക്കും കുട്ടിയുടെ ഔദ്യോഗികനാമം. ജൂൺ 4 നായിരുന്നു കുഞ്ഞിന്റെ ജനനമെങ്കിലും ഇന്നലെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. ഈ അസുലഭ മുഹൂർത്തത്തിൽ ലോകമെമ്പാടുമുള്ള ആരാധകരോട് അവർ കാണിക്കുന്ന സ്നേഹത്തിനും കരുതലിനും ഹാരിയും മേഗനും നന്ദി പ്രകടിപ്പിച്ചു. കാലിഫോർണിയയിലെ സാന്റാ ബാർബര കോട്ടേജ് ഹോസ്പിറ്റലിലായിരുന്നു ലിലി ഡയാനയുടെ ജനനം. കിരീടാവകാശത്തിന് എട്ടാമത്തെ ഊഴമാണ് ലിലി ഡയാനയുടേത്.

ഹാരിയും മേഗനും പാരന്റൽ ലീവിലാണെന്നും ഈ സന്ദർഭത്തിൽ നവജാതശിശുവിന്റെ ഫോട്ടോ പ്രസിദ്ധീകരിക്കുവാൻ അവർ ഇഷ്ടപ്പെടുന്നില്ലെന്നും ഹാരിയുടെ സുഹൃത്തുകൂടിയായ മധ്യമ പ്രവർത്തകൻ ഓമിഡ് സ്‌കൂബി ട്വീറ്ററിലൂടെ അറിയിച്ചു.രാജ്ഞിയും മറ്റു രാജകുടുംബാംഗങ്ങളും, ബ്രിട്ടീഷ് പ്രധാനമന്ത്രിയുൾപ്പടെയുള്ള വിവിധ ലോക നേതാക്കളും ഹാരിക്കും മേഗനും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ട്വിറ്ററിലെത്തി. മേഗനുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത, അവരുടേ പിതാവ് തോമസ് മെർക്കലും തന്റെ കൊച്ചുമകൾക്ക് ആശംസകൾ നേര്ന്നുകൊണ്ട് രംഗത്തെത്തിയിരുന്നു.

രാജ്ഞിയൂടെ 11-മതുകൊച്ചുപേരക്കുട്ടിയാണ് ലിറ്റി ഡയാന. മാത്രമല്ല, ബ്രിട്ടനു വെളിയിൽ ജനിക്കുന്ന ആദ്യ പേരക്കുട്ടികൂടിയാണിവൾ. ഓപ്രാ വിൻഫ്രിയുമായുള്ള വിവാദ അഭിമുഖത്തിനും പിന്നീട് ഉണ്ടായ പോഡ്കാസ്റ്റ് സീരിസിനും ശേഷം കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഹാരി ശ്രമിക്കുന്നു എന്നതിന്റെ സൂചനയായാണ് കുഞ്ഞിന് എലിസബത്ത് രജ്ഞിയുടെ പേർ നൽകാൻ തയ്യാറായതിലൂടെ പുറത്തുവരുന്നത്. കുഞ്ഞിന്റ് ജനനത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളീൽ വരുന്നതുവരെ കൊട്ടാരത്തിനും അറിവുണ്ടായിരുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്.

മുത്തശ്ശന്റെ നൂറാം പിറന്നാളിന് ആറു ദിവസം മുൻപാണ് കുഞ്ഞു ലിലി പിറന്നിരിക്കുന്നത്. മുത്തശ്ശിയുടെ ഓമനപേരായ ലിലിബെറ്റ് എന്നത് തന്റെ നാമമായി സ്വീകരിച്ചുകൊണ്ടാണ് കുഞ്ഞു വളരാൻ പോകുന്നത്. മാത്രമല്ല, കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഹാരി നടത്തിയ പല പരാമർശങ്ങളും ബക്കിങ്ഹാം പാലസിനെ അസ്വസ്ഥമാക്കിയിട്ട് അധിക നാളുകളും ആയിട്ടില്ല. എന്നാൽ, ചട്ടങ്ങൾ പ്രകാരം രാജകുമാരി എന്ന പദവി ഇപ്പോൾ ഇവൾക്ക് ലഭിക്കുകയില്ല.

എലിസബത്ത് രാജ്ഞിയുടെ മരണാനന്തരം ചാൾസ് രാജകുമാരൻ രാജാവാകുമ്പോൾ ആർച്ചിക്ക് രാജകുമാരൻ എന്ന പദവിയും ലിലി ഡയാനയ്ക്ക് രാജകുമാരി എന്ന പദവിയും ലഭിക്കും.