- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനുകളുടെ മൺസൂൺ സമയ മാറ്റം പത്ത് മുതൽ; ഇത്തവണ ഒന്നു മുതൽ മൂന്ന് മണിക്കൂർ വരെ വ്യത്യാസം
കോഴിക്കോട്: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയമാറ്റം 10ന് നിലവിൽ വരും. പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ 1 മുതൽ 3 വരെ മണിക്കൂർ വ്യത്യാസം ട്രെയിനുകളുടെ സമയത്തിലുണ്ടാകും. മുൻ വർഷങ്ങളിൽ 5 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ മാത്രമായിരുന്നു ഇത്.
ഒക്ടോബർ 31 വരെയാണ് കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് മാത്രം ബാധകമാകുന്ന മൺസൂൺ സമയമാറ്റം. സമയത്തിൽ കാര്യമായ മാറ്റം വരുന്ന ചില ട്രെയിനുകൾ അതതു സ്റ്റേഷനുകളിൽ നിന്നു പുറപ്പെടുന്ന നിവിലുള്ള സമയവും, ബ്രാക്കറ്റിൽ പുതിയ സമയവും;
02617എറണാകുളം-നിസാമുദ്ദീൻ: ഉച്ച 1.15 (രാവിലെ 10.50)
02431തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി: രാത്രി 7.15 (ഉച്ച 2.30)
06083തിരുവനന്തപുരം-നിസാമുദ്ദീൻ: രാത്രി 12.30 (രാത്രി 10.00)
02977എറണാകുളം-അജ്മീർ: രാത്രി 8.25 (വൈകിട്ട് 6.50)
09577തിരുനെൽവേലി-ഹാപ്പ: രാവിലെ 7.40 (രാവിലെ 5.15)
09331കൊച്ചുവേളി-ഇൻഡോർ: രാവിലെ 11.10 (രാവിലെ 9.15)
09261കൊച്ചുവേളി-പോർബന്തർ: രാവിലെ 11.10 (രാവിലെ 9.15)
02476കോയമ്പത്തൂർ-ഹിസാർ: ഉച്ച 3.00 (ഉച്ച 12.45)
09423തിരുനെൽവേലി-ഗാന്ധിധാം: രാവിലെ 7.40 (രാവിലെ 5.15)
06097കൊച്ചുവേളിയോഗ് നഗരി ഋഷികേശ്: രാവിലെ 9.15 (രാവിലെ 4.50