- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിൽ മൂന്നിലൊന്ന് മെഡിക്കൽ എൻജിനീയറിങ് സീറ്റുകൾ പെൺകുട്ടികൾക്ക്; സംവരണം ഈ അക്കാദമിക് വർഷം മുതൽ
പട്‌ന: ബിഹാറിലെ മെഡിക്കൽ /എൻജിനീയറിങ് കോളജുകളിൽ 33.3% (മൂന്നിലൊന്ന്) സീറ്റുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ അക്കാദമിക് വർഷം മുതൽ സംവരണം നടപ്പാക്കുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.
ബിഹാറിൽ നിലവിൽ 38 സർക്കാർ എൻജിനീയറിങ് കോളജുകളും 17 സ്വകാര്യ എൻജിനീയറിങ് കോളജുകളുമാണുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എൻജിനീയറിങ് കോളജുകൾ ആരംഭിക്കുമെന്നു നിതീഷ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് 9 സർക്കാർ മെഡിക്കൽ കോളജുകളും 6 സ്വകാര്യ മെഡിക്കൽ കോളജുകളുമുണ്ട്. 11 പുതിയ മെഡിക്കൽ കോളജുകളുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്.
Next Story