ചെന്നൈ: രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗത്വം നേടി. തമിഴ്‌നാട് ആസൂത്രണ സമിതി (എസ്ഡിപിസി) പാർട്ട്ടൈം അംഗമായി ഡോ.നർത്തകി നടരാജിനെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമിച്ചു. പത്മശ്രീ, കലൈമാമണി പുരസ്‌കാരം എന്നിവ നേടിയ നർത്തകി നടരാജ് തഞ്ചാവൂർ ശൈലിയിലുള്ള ക്ലാസിക്കൽ നൃത്തത്തിലും ഭരതനാട്യത്തിലും വിദഗ്ധയാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ആദ്യ പത്മ പുരസ്‌കാര ജേതാവ് കൂടിയാണിവർ.