- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരേതർ പറയുന്നു: കരിയിലപോലെ മരണത്തിന് വിലയില്ലാതെ കോവിഡ് കാലത്തെകുറിച്ച്; നവാഗതരായ ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധയാകർഷിക്കുന്നു
കണ്ണൂർ:കരിയിലകൾ പോലെ നിസാരമായി മനുഷ്യജീവൻ കൊഴിഞ്ഞു പോകുന്ന കോവിഡ് കാലത്തെ ആസ്പദമാക്കി കണ്ണൂർ സ്വദേശികളായ നവാഗതരായ ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഹ്രസ്വ ചിത്രം 'പരേതർ' പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു.
പല സമയങ്ങളിൽ മരിച്ചുപോയ രണ്ടുപേർ കണ്ടുമുട്ടുന്നതും ഇന്നത്തെ ലോകത്തിന്റെ അവസ്ഥയെ കുറിച്ചും മറ്റും സാമൂഹിക പ്രസക്തിയോടെ സംസാരിക്കുന്നതുമാണ് പ്രമേയം. മരിച്ചുപോയവരുടെ ആത്മാക്കളിലൂടെയാണ് കഥ പറയുന്നത്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് പരേതർ എന്ന അഞ്ച് മിനിറ്റും മുപ്പത്തിനാല് സെക്കന്റും ദൈർഘ്യമുള്ള ഹ്രസ്വചിത്രം. ഷോർട്ട് ഫിലിം അവസാനിക്കുമ്പോൾ പല കാര്യങ്ങളും ഒന്നുകൂടി ഇരുത്തി ചിന്തിക്കാൻ പ്രേക്ഷകനെ തോന്നിപ്പിക്കും.
ഐ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ജിതിൻ ജെ.പി ജൂനിയറാണ് ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രമ്യ സുനൂപാണ് നിർമ്മാണം. സുനൂപ് അഴീക്കോട് ആണ് ക്യാമറ കൈകാര്യം ചെയ്തത്. യദുൽ സുരേഷ്, ഫൈസൽ അസീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതുല്യ അജിത്ത്, ധനേഷ് എന്നിവരും ഈ ഷോർട്ട് ഫിലിമിന്റെ ഭാഗമാണ്.