ദോഹ. ലോക പരിസ്ഥിതി ദിനത്തിൽ ഷെയർ എ പ്‌ളാന്റ് കാമ്പയിനുമായി ദോഹ മാക്‌സ് ട്രേഡിങ് രംഗത്ത്. ജീവനക്കാരുടെയിടയിൽ പരിസ്ഥിതി സൗഹൃദം സൃഷ്ടിക്കുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും കമ്പനി ഡയറക്ടർമാർ ഒരു ഇൻഡോർ പ്‌ളാന്റ് സമ്മാനിച്ചുകൊണ്ടാണ് പരിപാടി വ്യത്യസ്തമാക്കിയത്. ദോഹ മാക്‌സ് പാക്കിങ് യൂണിറ്റ് ജീവനക്കാർ ചുറ്റുപാടും ശുചീകരണ പ്രവർത്തി നടത്തിയും പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി.

മരങ്ങളും ചെടികളും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവ നട്ടും സംരക്ഷിച്ചും നമ്മുടെ പ്രകൃതിയെ സന്തുലിതവും മനോഹരവുമാക്കി നിർത്തേണ്ടത് നമ്മുടെയൊക്കെ ബാധ്യതയാണെന്നും ചടങ്ങിൽ സംസാരിച്ച ഡയറക്ടർ ഫൈസൽ റസാഖ് പറഞ്ഞു.

ഓരോരുത്തരും ഓരോ ചെടികളും നട്ടുനനച്ചാൽ ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമൊന്നും പ്രശ്‌നമാവില്ലെന്നും സമാധാനപരമായ ജീവിതം സാധ്യമാകുമെന്നും ഡയറക്ടർ സഹ്ല ഹംസ പറഞ്ഞു.

ദോഹ മാക്‌സ് ബിസിനസ് ഡവലപ്‌മെന്റ് മാനേജർ ക്‌ളിന്റ് അലേരി, എക്കൗണ്ടന്റ് അഖിൽ, സെയിൽ എക്‌സിക്യൂട്ടീവ് റഊഫ്, ഗ്‌ളോബൽ മാക്‌സ് എച്ച്.ആർ. എക്‌സിക്യൂട്ടീവ് അലിക്കുട്ടി, അൽ സുവൈദ് ഗ്രൂപ്പ് ഫിനാൻസ് ഹെഡ് ഗ്രാൻഡി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.