- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലവൃക്ഷതൈ നട്ട് താലൂക്ക് ലൈബ്രറി കൗൺസിൽ
പാലാ: പ്രകൃതിയെ പുനർനിർമ്മിക്കുക എന്ന സന്ദേശവുമായി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷതൈകൾ നട്ടു. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്, മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ബിജി ജോജോ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അഡ്വ സണ്ണി ഡേവിഡ്, സെക്രട്ടറി റോയി ഫ്രാൻസീസ്, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ സി കെ, ജോൺസൺ പുളിക്കീൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൊറോണയിൽ കരുതലായി അക്ഷരവണ്ടിയുമായി ലൈബ്രറി കൗൺസിൽ
പാലാ: കൊറോണ ബാധിത പ്രദേശങ്ങളിലെ ജനങ്ങളോടുള്ള മാനസിക കരുതലിന്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അക്ഷരവണ്ടിയുടെ സേവനം ലഭ്യമാക്കുന്നു. അക്ഷരസേനാംഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു.
അക്ഷരസേനാംഗങ്ങളായ അർജുൻ, ഡോ പ്രിയങ്ക ചാലത്തുരുത്തി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബിനു പുളിക്കക്കണ്ടം, അഡ്വ സണ്ണി ഡേവിഡ്, സി കെ ഉണ്ണികൃഷ്ണൻ, ജോൺസൺ പുളിക്കീൽ എന്നിവർ പ്രസംഗിച്ചു.