- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതരസംസ്ഥാന പാരാമെഡിക്കൽ വിദ്യാർത്ഥികളോടുള്ള കേരളത്തിന്റെ അവഗണന: മെഡിക്കൽ ഫ്രറ്റേൺസ് മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കേരളത്തിന് പുറത്തുനിന്നും പാരാമെഡിക്കൽ കോഴ്‌സുകൾ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ നിഷേധിക്കുന്ന പാരാമെഡിക്കൽ കൗൺസിലിന്റെ നടപടിയിൽ തിരുത്താവശ്യപ്പെട്ടുകൊണ്ട് മെഡിക്കൽ ഫ്രറ്റേൺസ് സംസ്ഥാന കൗൺസിൽ അംഗം റൂബി മയ്മൂൻ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് കത്തയച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കീഴിലുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ കൂട്ടായമയാണ് മെഡിക്കൽ ഫ്രറ്റേൺസ്.
യുജിസി അംഗീകാരമുള്ള യൂണിവേഴ്‌സിറ്റികളിൽ നിന്ന് ബിരുദമെടുത്തവർക്ക് തുല്യത സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന ഹൈക്കോടതി നിയമം നിലനിൽക്കെയാണ് കേരളത്തിൽ കുഹാസ് തുല്യതയില്ലെന്ന് പറഞ്ഞ് പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നിഷേധിക്കുന്നത്.
കേരളത്തിനകത്തും പുറത്തും ജോലിസാധ്യതകൾ തേടാൻ പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാണെന്നിരിക്കെ ഇതരസംസ്ഥാന വിദ്യാർത്ഥികളോടുള്ള ഈ അവഗണന പ്രതിഷേധാർഹമാണെന്നും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.