ദോഹ. മരം ഒര വരമാണെന്ന സുപ്രധാനമായ സന്ദേശം അടയാളപ്പെടുത്തി ലോക പരിസ്ഥിതി ദിന കാമ്പയിനിൽ മരം നട്ട് മലയാളി സംരംഭകർ രംഗത്തെത്തി. മരുഭൂമിയിൽ തെങ്ങിൻ തൈ നട്ടാണ് മലയാളി സംരംഭകർ പരിസ്ഥിതി ദിനാചരണം സവിശേഷമാക്കിയത്.

അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.ഹംസ വി.വി, ഡയറക്ടർ റൈഹാനത്ത്, ഗ്രൂപ്പ് 10 മാനേജിങ് ഡയറക്ടർ ഡോ. അബ്ദുറഹിമാൻ കരിഞ്ചോല എന്നിവരാണ് തങ്ങൾ താമസിക്കുന്ന വില്ലയോട് ചേർന്ന് കേരളത്തിന്റെ ഓർമകൾ അയവിറക്കി തെങ്ങിൻ തൈ നട്ട് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായത്.

ഓരോ പരിസ്ഥിതി ദിനവും പ്രകൃതിയുമായി കൂടുതൽ ഇണങ്ങി ജീവിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ചെടികൾ നട്ടും നനച്ചും പരിസ്ഥിതിയുമായി അടുക്കുമ്പോൾ മനസിനുണ്ടാകുന്ന അനുഭൂതി അവാച്യമാണെന്ന് ഡോ.ഹംസ .വി.വി. പറഞ്ഞു. എ.കെ. റസാഖ്, സുഭാഷ് എന്നിവരും പരിസ്ഥിതിദിന മരം നടലിന്റെ ഭാഗമായി.

കേരളീയമായ പല ചെടികളും മരങ്ങളും ഇതിനകം തന്നെ നട്ടുപിടിപ്പിച്ചതിന്റെ അനുഭവത്തിന്റെയടിസ്ഥാനത്തിലാണ് തെങ്ങിൻ തൈ നട്ടതെന്ന് ഡോ. അബ്ദുറഹിമാൻ പറഞ്ഞു.

ഡോ. ഹംസയും ഡോ. അബ്ദുറഹിമാനും എല്ലാവർഷവും ചെടികൾ നടുക മാത്രമല്ല അവയെ കൃത്യമായി പരിചരിച്ചും ഗാർഹിക തോട്ടങ്ങളുടെ മനോഹാരിതയും പരിമളയും ആസ്വദിക്കുന്നവരാണ്