- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
3ഡി ഓഡിയോ ഉൾപ്പടെ നിരവധി പുതിയ ഫീച്ചറുകൾ; മാക്സിനും ഐപാഡിനും മദ്ധ്യേ ഫയലുകൾ ഡ്രാഗ് ആൻഡ് ഡ്രോപ് ചെയ്യാൻ കഴിയുന്ന പുതിയ മാക് ഒ എസ്; ഐ ഫോണിൽ ഡ്രൈവിങ് ലൈസൻസ് സൂക്ഷിക്കാൻ സഹായിക്കുന്ന പുതിയ വാലറ്റ് ആപ്പ്; ആപ്പിളിന്റെ ഐ ഒ എസ് 15ന്റെ വിശേഷങ്ങൾ
വേൾഡ്വൈഡ് ഡെവെലപ്പേഴ്സ് കോൺഫറൻസിലൂടെ ഇന്നലെ തങ്ങളുടെ പുതിയ ഐ ഒ എസ് 15 ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ആപ്പിൾ. 3 ഡി ഓഡിയോ, ചിത്ര പശ്ചാത്തലത്തെ മങ്ങിയതാക്കുന്ന പോർട്ട്റെയ്റ്റ് മോഡ്, സൂമിനു സമമായി വീഡിയോ കോൺഫറൻസുകളിൽ ഗ്രിഡ് വ്യു തുടങ്ങിയ സവിശേഷതകൾ ഉൾകൊൽളുന്ന ഫേസ്ടൈം ഇമ്പൂവ്മെന്റ് ഇതിൽ വരുത്തിയിട്ടുണ്ട്. മാത്രമല്ല പുതിയ ഷെയർ പ്ലേ സവിശേഷതയിലൂടെ സുഹൃത്തുക്കളുമൊത്ത് ഒരേ മ്യുസികോ സിനിമയോ കാണുകയും ചെയ്യാം.
ഏറ്റവും പ്രധാനപെട്ട സവിശേഷത, ഫേസ്ടൈം വിൻഡോ, ആൻഡ്രോയ്ഡ് തുടങ്ങിയ ഡിവൈസുകളിലും ഒരു ബ്രൗസർ വഴി ഉപയോഗിക്കാം എന്നതാണ്. ഇതാദ്യമായാണ് ഈ സേവനം വൈവിധ്യമാർന്ന പ്ലാറ്റ്ഫോമുകളീൽ ലഭ്യമാകുന്നത്. ഐപാഡ് ഒ എസ് 15 ഉൾപ്പടെയുള്ള മറ്റ് ഡിവൈസുകളിലെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ആപ്പിൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്പ്ലിറ്റ് വ്യു, സ്ലൈഡ് ഓവർ ഫീച്ചേഴ്സ് തുടങ്ങിയ പുതിയ ഫീച്ചറുകൾ ഇതിന്റെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുന്നു.
പുതിയ ഐ ഓസ് 15 ന്റെ സഹായത്തോടെ ആപ്പിളിന്റെ എയർപോഡുകളുടേ സേവനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുമായി സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദം കൂടുതൽ ഉച്ചത്തിലാക്കുവാൻ കഴിയും എന്നതിനുപുറമെ ഫൈൻഡ് മൈ സപ്പോർട്ട്, മെച്ചപ്പെട്ട നോട്ടിഫിക്കേഷൻ റേഞ്ച് എന്നിവ ഇതിന്റെ സവിശേഷതകളാണ്.
പുത്തൻ സവിശേഷതകളുമായി ആപ്പിളിന്റെ മാക് ഒ എസ്
ഇതോടൊപ്പം കൂടുതൽ മെച്ചപ്പെട്ട മാക് ഓപ്പറേറ്റിങ് സിസ്റ്റവും ആപ്പിൾ പുറത്തിറക്കുകയാണ്. ഐപാഡുകൾക്കും മാക്സിനും ഇടയിൽ ഫയലുകൾ ഡ്രാഗ് ആൻഡ് ഡ്രോപ് ചെയ്യാനുള്ള സൗകര്യമാണ് ഇതിന്റെ പ്രധാന സവിശേഷത. ഇതിനാൽ, ഒരു മൗസും കീബോർഡും ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഡിവൈസുകൾ മാറിമാറി ഉപയോഗിക്കാനാകും. ഷൊർട്ട്കട്ടുകൾ, നോട്ട്സ്, സഫാരി, ഫേസ്ടൈം തുടങ്ങിയവയും ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
മോണ്ടെറി എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേറ്റിങ് സിസ്റ്റം അധികം വൈകാതെ തികച്ചും സൗജന്യമായ ഒരു അപ്ഡേറ്റ് ആയി ലഭിക്കാൻ ഇടയുണ്ട്. യൂണിവേഴ്സൽ കൺട്രോൾ എന്നറിയപ്പെടുന്ന പുതിയ സംവിധാനം ഉപയോഗിച്ച് വിവിധ ഉപകരണങ്ങൾ മാറിമാറി ഉപയോഗിക്കാം എന്നു മാത്രമല്ല ഐപാഡ് സ്‌ക്രീനുകളോ മ്യുസിക്കോ ഒരു ആപ്പിൾ കമ്പ്യുട്ടറിലേക്ക് അയക്കാനും കഴിയും. എയർപ്ലേ റ്റൊ മാക് എന്നാണ് ഈ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്.
ഷോട്ട്കട്ടുകളുടെ ആപ്ലിക്കേഷൻ ഓട്ടോമേഷനു പുറമേ സഫാർ വെബ് ബ്രൗസറിന്റെ അപ്ഡേറ്റഡ് വേർഷനും ഇതിൽ ലഭ്യമാണ്. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന പുതിയ ടാബ് ബാറും ഇതിന്റെ പ്രത്യേകതയാണ്. എളുപ്പത്തിൽ കുറിപ്പുകൾ തായാറാക്കാൻ സഹായിക്കുന്ന പുതിയ അപ്ഡേറ്റഡ് നോട്ട്സ്, അപ്ഡേറ്റ് ചെയ്ത ഫേസ്ടൈം എന്നിവയ്ക്കൊപ്പം ഷെയപ്ലേ സംവിധാനവും ലഭ്യമാണ്.
ആപ്പിളിന്റെ പുതിയ വാലറ്റ് ആപ്പ്
സ്മാർട്ട്ഫോണുകളിൽ അപ്ലോഡ് ചെയ്ത ഡ്രൈവേഴ്സ് ലൈസൻസ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന കാര്യത്തെക്കുറിച്ച് ആപ്പിൾ ടി എസ് എ യുമായി ചർച്ചകൾ തുടരുകയാണ്. അതുപോലെ ഹായത് ഉൾപ്പടെയുള്ള പ്രധാന ഹോട്ടലുകളൂമായി കീ കാർഡുകൾ ആപ്പിൾ വാലറ്റിൽ സൂക്ഷിക്കാൻ സംവിധാനമൊരുക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. വേൾഡ് വൈഡ് ഡെവെലപ്പെഴ്സ് കോൺഫറൻസിൽ പുറ്റിയ്ഹിയ ആപ്പിൾ വാലറ്റ് അവതരിപ്പിച്ചുകൊണ്ട് കമ്പനി വക്താവ് വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങൾ.
ഐ ഒ എസ് 15 ന്റെ അപ്ഡേറ്റുകളിൽ ഒന്ന് ഡ്രൈവിങ് ലൈസൻസോ സർക്കാർ അംഗീകരിക്കുന്ന മറ്റ് തിരിച്ചറിയൽ രേഖകളോ സ്‌കാൻ ചെയ്ത് വാലറ്റിൽ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കുന്നതാണ്. ക്രെഡിറ്റ് കാർഡുകൾ, ട്രാൻസിറ്റ് പാസ്സുകൾ, എയർലൈൻ ബോർഡിങ് പാസ്സ് തുടങ്ങിയവ എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കപ്പെടും. ഭാവിയിൽ എയർപോർട്ടിലും മറ്റു സെക്യുരിറ്റി ചെക്ക് പോയിന്റുകളീലും ഇത് തിരിച്ചറിയൽ രേഖയായി നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
മറുനാടന് ഡെസ്ക്