- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ സൂപ്പർ ഹിറ്റ് മേക്കോവറിന് പിന്നിലെ കഥ ഇങ്ങനെ; 62കാരിയെ ചെറുപ്പക്കാരിയാക്കി മാറ്റിയ ശ്രീലത പറയുന്നു
62കാരിയുടെ യുവതിയായുള്ള മേക്ക് ഓവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്ന ഒരു വിഷയം. ഫോട്ടോയും വീഡിയോയും കണ്ട് ഇത് ചുമ്മാ തട്ടിപ്പാണെന്ന് പറയുന്നവരും നിരവധിയാണ്. സത്യം പറ ഫോട്ടോഷോപ്പല്ലേ ? എന്ന് ചോദിച്ചവരും നിരവധിയാണ്. ശ്രീലത ശ്രീചിത്തിര തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച മേക്കോവർ ചിത്രങ്ങൾക്കു ലഭിച്ച കമന്റുകൾ ഇങ്ങനെ നീളുന്നു.
62 കാരിയായ പത്മിനിക്ക് ശ്രീലത നൽകിയ മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തിരിക്കുന്നത്. ലോക്ഡൗണിൽ വർക്ക് ഇല്ലാത്തതിനാൽ ശ്രീലത അയൽവാസിയായ പത്മിനിയിൽ നടത്തിയ പരീക്ഷണമാണ് ഹിറ്റായിരിക്കുന്നത്. ആ മേക്ക് ഓവറിനെ കുറിച്ച് ശ്രീലത പറയുന്നത് ഇങ്ങനെ; ലോക്ഡൗൺ ആയതോടെ വർക്ക് കുറഞ്ഞു. വെറുതെ ഇരിക്കുന്ന സമയത്ത് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ശ്രീലതയെ ഇത്തരമൊരു മേക്കോവറിലേക്ക് നയിച്ചത്. അയൽവാസിയായ പദമിനിയോട് ഒരു മേക്കോവർ ചെയ്താലോ എന്നു ചോദിച്ചപ്പോൾ പൂർണ സമ്മതം. അങ്ങനെ രണ്ടു പേർക്കും ഒഴിവുള്ള ഒരു ദിവസം നോക്കി മേക്കോവർ.
''പ്രായം കൂടുമ്പോൾ മേക്കപ്പിൽ കൂടുതൽ ശ്രദ്ധ വേണം. എന്നാലേ നാച്യുറൽ ലുക്ക് തേന്നിക്കൂ. സാധാരണ വധുവിന് ചെയ്യാറുള്ളതിലും കുറവ് ഐ മേക്കപ്പാണ് പത്മിനി ചേച്ചിക്ക് ചെയ്തിട്ടുള്ളത്. ചർമത്തിൽ ചുളിവുകൾ ഉള്ളതു കൊണ്ട് കൂടുതൽ സമയം എടുത്തു. കുറച്ചു മേക്കപ് കൂടിയാൽ പോലും ഓവർ ലുക്ക് തോന്നിക്കും. ഇതു മനസ്സിൽ വച്ചാണ് ഓരോന്നും ചെയ്തത്.'' ശ്രീലത പറഞ്ഞു.
പത്മിനി തന്റെ 38 വർഷം പഴക്കമുള്ള വിവാഹസാരിയാണ് ധരിച്ചത്. ശ്രീലതയുടെ മകൾ അക്ഷരയും മേക്കപ് ചെയ്യാൻ സഹായിച്ചു. ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ അദ്ഭുതവും അഭിനന്ദനങ്ങളും അറിയിച്ച് സന്ദേശങ്ങളുടെ പ്രവാഹം. അതോടെ മേക്കോവർ ഹിറ്റായി എന്ന ശ്രീലതയ്ക്ക് മനസ്സിലായി.
View this post on InstagramA post shared by SREECHITHIRA BEAUTIPARLOUR ???? (@sreelatha_sreechithira)